• News

    VD – മോഡി ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ; മുഖ്യമന്ത്രി

    5 ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും, ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേരളം പുതുയു​ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ ന​ഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് പുതുയുഗത്തിലേക്കായിരിക്കും യാത്ര. നയപ്രഖ്യാപനം UDF സർക്കാരിൻ്റെ നയങ്ങളുടെ പ്രതിഫലനം. ലക്ഷ്യം പുതിയ കേരളം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കും. 5 ഗ്യാരൻ്റികളും നടപ്പിലാക്കും. സർക്കാർ രൂപകരിക്കുന്ന എല്ലാ പദ്ധതികളിലും പരിസ്ഥിതി ഒരു ഘടകമാകും. സുസ്ഥിര വികസനമായിരിക്കും സർക്കാർ ലക്ഷ്യമിടുന്നത്. AI ക്ക്…

    Read More »
  • ജോലി വാഗ്ദാനം ചെയ്ത് പീഡനം; DYFI നേതാവിനെതിരെ പൊലീസ് കേസെടുത്തു

    ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ സി സുജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

    Read More »
  • News

    മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി

    മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് കമ്പനി സമീപിച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ നിലവിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഈ ഇടപാടിൽ…

    Read More »
  • Kerala

    കേന്ദ്ര അവഗണനയില്‍ സർക്കാരിന് മൗനം; പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല;നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പിണറായി വിജയന്‍

    യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണയെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രധാന പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ല. കുടുംബശ്രീ, കിഫ്ബി തുടങ്ങിയവയിലും മൗനമാണ്. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ മൗനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായിട്ടുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തില്‍ മൗനംപാലിക്കുന്നു. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും പിണറായി വിജയന്‍…

    Read More »
  • News

    ‘ഇഡിയെ ആക്രമിച്ചത് സാമ്പിള്‍’; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസം​ഗം

    പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഭീഷണിപ്പെടുത്തി. പൊലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി…

    Read More »
  • News

    സംസ്ഥാനത്ത് കനത്ത മഴ തുടരും ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി…

    Read More »
  • News

    സി എം ആർ എൽ – എക്സാലോജിക്സ് ഇടപാട്; വീണയെ ചോദ്യം ചെയ്യാൻ ഇ ഡി, നോട്ടീസ് നൽകും

    സി എം ആർ എൽ – എക്സാലോജിക്സ് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി യെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകും. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം.വീണയ്ക്ക് പുറമെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, തലസ്ഥാനത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ…

    Read More »
  • News

    ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

    ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം.പിണറായി ഇടപെട്ടാണ് അംഗത്വം പുതുക്കിയത.് പാര്‍ട്ടി അംഗത്വം പുതുക്കിയത് മൂന്നു വര്‍ഷത്തിനു ശേഷം.അംഗത്വം നല്‍കിയത് തിങ്കളാഴ്ച.പുതുക്കി നല്‍കാന്‍ എം വി ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയന്‍ നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. 2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്. 2023ല്‍ കര്‍ണാടക ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്തതു മുതല്‍ പാര്‍ട്ടിയിലേക്കു…

    Read More »
  • News

    വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ

    വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ. വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം. നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും,…

    Read More »
  • News

    ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി…

    Read More »
Back to top button