• News

    സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

    സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയം വന്‍തോതില്‍ യന്ത്രവല്‍കൃത മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി…

    Read More »
  • News

    ഇരട്ട ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

    ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5…

    Read More »
  • News

    ഇഡി വാഹനം ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഇന്ന്

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് ഉത്തരവ് പറയും. വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനിടെ ആയിരുന്നില്ലെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരാണ് ഇതുവരെയും അറസ്റ്റിൽ ആയിട്ടുള്ളത്. ഇന്നലെ അറസ്റ്റിലായ ആറ്റുകാൽ ഉണ്ണി ഉൾപ്പെടെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, കേസിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്…

    Read More »
  • News

    കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

    കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന…

    Read More »
  • News

    മാസപ്പടി കേസിലെ ഇഡി അന്വേഷണം: സിഎംആർ‌എൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാൻ ഇഡി

    എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം. അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ് എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇ ഡി പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം…

    Read More »
  • News

    കോഴിക്കോട് മുന്‍ മേയറും സിപിഐഎം നേതാവുമായ ടി പി ദാസന്‍ അന്തരിച്ചു

    മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന്‍ (76) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-95 കാലയളവിലാണ് കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചത്.കെഎസ്‌വൈഎഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടി പി ദാസന്‍ ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും…

    Read More »
  • News

    അതിരപ്പിളളിയില്‍ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

    തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ…

    Read More »
  • News

    എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം

    ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് നൽകാനും തീരുമാനമായി. എന്‍ഡിഎയുമായുള്ള…

    Read More »
  • News

    ‘പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല’; പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി

    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. സ്വര്‍ണമോ മറ്റ് അമൂല്യ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് ഭരണസമിതി. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും സര്‍ക്കാരിനെ അറിയിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. സുരക്ഷാവീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കുമെന്നും അറിയിക്കും. ‘ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല, മറ്റ് അമൂല്യ വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല. പരിശോധന നടത്തിയ ശേഷം ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും’, ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പത്മനാഭ സ്വാമി…

    Read More »
  • News

    ആലുവയില്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കിയ കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

    എറണാകുളം ആലുവയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം. മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിന തടവ് അനുഭവിക്കണം. 2023 സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെരുമ്പാവൂര്‍ അതിവേഗ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. (aluva child rape case double life imprisonment for culprit) ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുറന്നിട്ട ജനലിലൂടെ കൈയിട്ട് വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. സമീപത്തുള്ള…

    Read More »
Back to top button