• News

    പാലൂട്ടാൻ പോലും അമ്മ തയാറാകുന്നില്ല; ഹരിപ്പാട് അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കും

    ആലപ്പുഴ ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാൽ കുട്ടിയെ വിട്ടു നൽകും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും. അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പറയുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. വണ്ടാനം…

    Read More »
  • News

    നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു. നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തില്‍ കുഞ്ഞിനൊപ്പം അഷ്‌കറും അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലുളള വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. അഷ്‌കറിനു നേരെ ആക്രോശിച്ചെത്തിയ നാട്ടുകാര്‍ കയ്യേറ്റ ശ്രമം നടത്തി. ഇന്ന് പുലര്‍ച്ചെ പ്രതിയുടെ വാഹനം അജ്ഞാത സംഘം അടിച്ചുതകര്‍ത്തിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തലയ്ക്ക് അടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അഷ്‌കര്‍ പൊലീസിന് നല്‍കിയ മൊഴി. ടാക്‌സി തൊഴിലാളിയായിരുന്നു അഷ്‌കര്‍. ആറ് മാസം മുന്‍പാണ് അഷ്‌കര്‍…

    Read More »
  • News

    തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറും; നാളെ ഇഡിക്കും സിഎംആർഎല്ലിനും നിർണായകം

    മാസപ്പടി കേസിൽ സിഎംആർഎല്ലിനും ഇഡിക്കും നാളെ നിർണായകം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎ ഹർജി നാളെ കോടതി പരിഗണിക്കും. അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി. മുദ്രവെച്ച കവറിൽ വിവരങ്ങള്‍ ഇഡി ലഭിച്ച വിവരങ്ങൾ കോടതിയെ അറിയിക്കും. മാസപ്പടിക്കേസിൽ കോടതിയിൽ പോരാടാൻ ഉറച്ച് ഇ ഡിയും സി എം ആർ എല്ലും. നാളെ ഹർജി ഡിവിഷൻ ബെഞ്ചു പരിഗണിക്കും. മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.…

    Read More »
  • News

    സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

    സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട് , വയനാട് , കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ ജൂൺ മൂന്ന് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ പരസ്പരം പഴിചാരി അധികൃതർ. ഇന്നലെ പെയ്ത മഴയിൽ പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുണ്ടായ വെള്ളക്കെട്ടിന് കോർപറേഷനെ പഴിച്ചിട്ട് കാര്യമില്ലെന്നാണ് മേയർ വി.വി…

    Read More »
  • News

    ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

    നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു. കുഞ്ഞിൻറെ തലയ്ക്കു പിന്നിൽ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനത്തിന്റെ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിൻ്റെ അടയാളങ്ങളുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം പരിക്കേറ്റിട്ടുണ്ട്. ദീർഘനാളായി പ്രതി കുഞ്ഞിനെ മർദ്ദിക്കുന്നു എന്ന വിലയിരുത്തലിലാണ് പൊലീസ്. കുഞ്ഞിൻ്റെ കൈകൾ ഒടിഞ്ഞത് പ്രതിയുടെ അക്രമത്തിൽ ആണോ എന്ന് പരിശോധിക്കുന്നുണ്ട്.…

    Read More »
  • News

    ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ് , ഇതുവരെ പിടിയിലായത് 25 പേർ

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പൊലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ…

    Read More »
  • News

    എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

    എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികക്ക് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല…

    Read More »
  • News

    പെരിയ ഇരട്ടക്കൊലക്കേസ്; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

    പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ്…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, നിര്‍ണായക പരിശോധന ഫലം

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ഫലം എസ്‌ഐടിക്ക്. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ്…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു: ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 1,15,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് കുറഞ്ഞത്. 14,395 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പവന് 1160 രൂപയാണ് വര്‍ധിച്ചത്. എണ്ണവിലയില്‍ ഉണ്ടായ ഇടിവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. എന്നാല്‍ എണ്ണവില കുറവായിരുന്നിട്ടും സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമായത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 91.12 ഡോളറിലാണ്. ജനുവരി 29ന്…

    Read More »
Back to top button