-
News
പന്നിയങ്കര ടോൾ കടക്കാൻ ചെലവേറും; ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും
തൃശ്ശൂർ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന. 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാവുക. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം ടോൾ പ്ലാസയിൽ നിന്ന് 7.5 കിലോമീറ്ററിലധികം ദൂരം പരിധിയിലുള്ള പ്രദേശവാസികളും ഇനി പണമടക്കണമെന്നും കരാർ കമ്പനി വ്യക്തമാക്കി. എന്നാൽ പത്ത് കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ജനകീയ…
Read More » -
Kerala
മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്; സമരം കടുപ്പിച്ച് ആശമാർ
സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർഗം ആശമാർ കടുപ്പിച്ചത്. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക,…
Read More » -
News
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കാം
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്. പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട്…
Read More » -
News
സംസ്ഥാനത്ത് റെക്കോർഡുകൾ കടന്ന് കുതിച്ച് സ്വർണവില : പവന് 67000 കടന്നു
സംസ്ഥാനത്ത് റെക്കോർഡുകൾ കടന്ന് കുതിച്ച് സ്വർണവില. ചരിത്രത്തിൽ ഇന്ന് ആദ്യമായി സ്വർണവില 67000 കടന്നു. 520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8425 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6910 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്. മാർച്ചിലെ…
Read More » -
News
‘വിവാദ രംഗങ്ങള്‍ നീക്കും’ : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മോഹൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി. മോഹൻലാലിന്റെ കുറിപ്പ് ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ…
Read More » -
International
മ്യാൻമറിൽ ഭൂചലനം ; മരണം 1600 കടന്നു, 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു
മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1600 കടന്നു. 1644 പേർ മരിച്ചതായി വിവരം. മൂവാത്തിരലധികം പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. തകർന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിൽ മാത്രം 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു. മരണം 10,000 കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാന്റലെയിലാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശത്തും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ…
Read More » -
News
ആശവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേയ്ക്ക്; നാളെ മുടി മുറിച്ച് പ്രതിഷേധം
ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാലസമരം അമ്പതാം ദിവസത്തിലേയ്ക്ക്. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തി. നിരാഹാരമനുഷ്ഠിച്ചിരുന്നവരില്‍ എസ് ഷൈലജയെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. സമരം അമ്പതു ദിവസം തികയുന്ന തിങ്കളാഴ്ച, മുടി മുറിച്ചുള്ള പ്രതിഷേധമടക്കമാണ് ആശമാര്‍ ആസൂത്രണംചെയ്തിരിക്കുന്നത്. 48ാം ദിവസമായ ശനിയാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ള പ്രമുഖര്‍ സമരപ്പന്തലിലെത്തി. സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സമരത്തിലൂടെ വളര്‍ന്ന് മന്ത്രിമാരായവര്‍ക്കിപ്പോള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങളോട് എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചയ്ക്ക്…
Read More » -
National
ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യം; 22919 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി
രാജ്യത്തെ ഇലക്ട്രോണിക്സ് ഉപകരണ ഉത്പാദന രംഗത്ത് തദ്ദേശീയമായി മികവ് കൈവരിക്കുന്നതിന് 22919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആറു വർഷം കൊണ്ട് 59350 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് ആകർഷിക്കാനും 456500 കോടി രൂപയുടെ ഉത്പാദനം സാധ്യമാക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ 91600 യുവാക്കൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു. ഇലക്ട്രോണിക്സ്, ടെലികോം, കൺസ്യൂമർ, മെഡിക്കൽ, ഓട്ടോമൊബൈൽ, വൈദ്യുതി ഉപകരണങ്ങളുടെ ഉൽപാദനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ഉന്നമിടുന്നത്. കമ്പനികളുടെ വിറ്റു…
Read More » -
News
‘കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം നാടിനെ സാരമായി ബാധിക്കുന്ന വിഷയം ; മുഖ്യമന്ത്രി
കുട്ടികളിൽ വർധിച്ചു വരുന്ന അക്രമോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ട് മാത്രം പൂർണമായും ഇതിന് അറുതി വരുത്താൻ കഴിയില്ല. വേരോടെ അറുത്ത് മാറ്റാൻ നടപടിക്കൊപ്പം സാമൂഹിക ഇടപെടൽ ആവശ്യമാണെന്നും അത് എങ്ങനെ വേണം എന്നത് കൂട്ടായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ നിർദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന മേഖലയിൽ എന്തൊക്കെ ചെയ്യാമെന്ന് ഉയർന്നുവരണം. അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ടോ, ഇന്നത്തെ…
Read More » -
News
മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തി; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ
മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ. അധികാരപരിധിക്ക് പുറത്ത് വിഐപിക്കൊപ്പം പോയതിനാണ് സി ഐ സുനിൽ കൃഷ്ണയ്ക്ക് ഈ മാസം 19-ന് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനായിരുന്നു നോട്ടിസ്. പത്തനംതിട്ടക്ക് സ്ഥലംമാറ്റം ആയതുകൊണ്ടു വൈകുന്നതെന്ന് പൊലീസ്. മീനമാസ പൂജക്കായി ശബരിമാല നട തുറന്ന സമയത്താണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. അന്ന് തിരുവല്ല സിഐ ആയിരുന്ന സുനിൽ കൃഷ്ണയും മോഹൻലാലിനൊപ്പം സഞ്ചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മെമ്മോ നൽകിയിരുന്നത്. മോഹൻലാലിനൊപ്പം യാത്ര ചെയ്യുന്നതിന് ഇദേഹം…
Read More »