• News

    എ രാജ സംവരണത്തിന് അര്‍ഹന്‍; കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

    ദേവികുളം നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ രാജയുടെ വിജയം ശരിവെച്ച് സുപ്രീംകോടതി. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. രാജയുടെ തെരഞ്ഞെടുപ്പ് അംഗീകരിച്ച സുപ്രീംകോടതി, എംഎല്‍എ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും കോടതി വിധിച്ചു. രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. സിപിഎമ്മിലെ രാജ സംവരണത്തിന് അര്‍ഹനാണെന്നും ജസ്റ്റിസുമാരായ എ അമാനുള്ള, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എ രാജ നല്‍കിയ രേഖകള്‍ സുപ്രീംകോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്…

    Read More »
  • Business

    സംസ്ഥാത്ത് സ്വര്‍ണവിലയിൽ വൻ വർധന: പവന് 2000 രൂപ വര്‍ധിച്ചു

    ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില…

    Read More »
  • News

    തൃശൂര്‍ പൂരം ഇന്ന്; പൂരലഹരിയില്‍ തൃശൂര്‍ നഗരം

    പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ലഹരിയിലാണ് തൃശൂര്‍ നഗരം. ഇലഞ്ഞിത്തറമേളവും കുടമാറ്റവും കരിമരുന്ന് കൊണ്ടുള്ള വര്‍ണാഭമായ വാനവിസ്മയങ്ങളും കാണാന്‍ ജനപ്രഭാവമാണ് തൃശൂരിലേക്ക് ഒഴുകുന്നത്. പൂരദിവസമായ ഇന്ന് രാവിലെ മുതല്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് പൂരം വിടചൊല്ലി പിരിയുന്നതുവരെ ലക്ഷക്കണക്കിന് ആളുകള്‍ പൂരാവേശത്തിലമരും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തിയതോടെ തൃശൂര്‍ പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കരിച്ചു. ആയിരങ്ങളെ സാക്ഷിയാക്കിയാണ് തെക്കേഗോപുര വാതില്‍ തുറന്നത്. ആന തുമ്പിക്കൈ ഉയര്‍ത്തി പൂരത്തിന്റെ വരവ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമുണ്ടായി.

    Read More »
  • News

    ‘സാത്താന്‍ ആരാധന’യ്ക്കായി കൊലപാതകങ്ങള്‍; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി

    തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.…

    Read More »
  • News

    കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

    കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു സർപ്രൈസ് സമ്മാനവുമായ ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ . കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയെന്ന സമ്മാനമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി ആർ ചേമ്പറിൽ ചേർന്ന വാർത്താ സമ്മേളനത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 22,095 സ്ഥിരം ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിരിക്കും. എസ്ബിഐയും കെ എസ് ആർ ടി സിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തിൽ പൂർണ വൈകല്യം…

    Read More »
  • News

    അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി 12-ാം തവണയും മാറ്റിവച്ചു

    സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി പരി​ഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ വർഷം ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം പന്ത്രണ്ടാം തവണ തവണയാണ് കേസ് കോടതി മാറ്റി വയ്ക്കുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്.…

    Read More »
  • News

    വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

    വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. അടുത്ത വ്യാഴാഴ്ച കേസ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും. വഖഫുമായി ബന്ധപ്പെട്ട്…

    Read More »
  • News

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി വി അൻവർ

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് അൻവറിൻ്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ ആലോചനയുണ്ട്. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടിയെന്നത്.…

    Read More »
  • Kerala

    കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

    കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ റദ്ധാക്കാൻ കണ്ണൂർ സർവകലാശാല തീരുമാനം. അടുത്ത വർഷം മുതൽ കോളേജിന് അഫിലിയേഷൻ നൽകില്ല. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ബന്ധപ്പെട്ടാണ് നടപടി. ഇന്ന് നടന്ന സിൻഡിക്കറ്റ് യോഗത്തിലായിരുന്നു തീരുമാനം. കോളജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. ചോദ്യം ചോർത്തി നൽകിയ പ്രിൻസിപ്പലിനെ പരീക്ഷ ചുമതലകളിൽ നിന്ന് വിലക്കി. 5 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്താനും യോഗത്തിൽ തീരുമാനമായി. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ്…

    Read More »
  • News

    അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവം; പ്രതി പിടിയിൽ

    അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഭാര്യ പൂനവും പിടിയിലായിട്ടുണ്ട്. അഗളി പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പെരുമ്പാവൂരില്‍ നിന്നു പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു ഇയാൾ. അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാന്‍ കല്ലിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ രവിയാണ് ഇന്നലെ വെട്ടേറ്റ് മരിച്ചത്. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് രവി. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അസം…

    Read More »
Back to top button