• National

    രാജസ്ഥാനിൽ വീണ്ടും ബ്ലാക്ക് ഔട്ട് , നിരോധന ബഫർ സോൺ ഏർപ്പെടുത്തി

    ജാ​ഗ്രതയുടെ ഭാ​ഗമായി രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ തുടങ്ങിയ ജില്ലകളിൽ ഇന്നും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറുമണി വരെയാണ് ബ്ലാക്ക് ഔട്ട്‌. ജാഗ്രതയുടെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് എന്ന സർക്കാർ അറിയിപ്പ്.ജില്ലകളിലെ എല്ലാ താമസക്കാരും വീടുകളിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വിളക്കുകളും ഓഫ് ചെയ്യണമെന്ന് ഔദ്യോഗിക അറിയിപ്പിൽ അഭ്യർത്ഥിക്കുന്നു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രാത്രി സഞ്ചാരം കർശനമായി നിരോധിച്ചിരിക്കും. പ്രതിരോധ മേഖലയ്ക്ക് ചുറ്റും 5 കിലോമീറ്റർ പരിധിയിൽ പ്രവേശന…

    Read More »
  • News

    ഓപ്പറേഷൻ സിന്ദൂർ: വധിച്ചത് 100 ഓളം ഭീകരരെ; വിശദീകരിച്ച് സൈന്യം

    പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതെന്ന് അദ്ദേഹം…

    Read More »
  • News

    സൈക്കിള്‍ പമ്പുകളില്‍ കുത്തിനിറച്ചത് 24 കിലോ കഞ്ചാവ്; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

    സൈക്കിള്‍ പമ്പുകളില്‍ കഞ്ചാവ് കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെയാണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. 200 സൈക്കിള്‍ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്പത്തൂരില്‍ തീവണ്ടി ഇറങ്ങിയ ശേഷം ഇവര്‍ ബസില്‍ അങ്കമാലിയിലെത്തി. തുടര്‍ന്ന്…

    Read More »
  • News

    പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന്‍ അന്തരിച്ചു

    പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം ജി കണ്ണനെ ഉടന്‍ തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍ പൊതുരംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 2005ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ മികച്ച…

    Read More »
  • News

    ‘വെടിനിർത്തൽ ധാരണയെക്കുറിച്ച് ചർച്ച ചെയ്യണം’;പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

    ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കന്‍ ഇടപെടല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയെ ഇടപെടലിന് രാജ്യം അനുവദിച്ചോ എന്നത് വ്യക്തമാക്കണം. പാകിസ്താനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കണം. 1971 ല്‍ ഇന്ദിരാഗാന്ധി കാണിച്ച ധൈര്യവും ദൃഡനിശ്ചയവും ഓര്‍ക്കുന്നു’,…

    Read More »
  • News

    ലീഡറുടെ സ്‌മൃതികുടീരത്തിലെത്തി പുഷ്‌പാർച്ചന നടത്തി പുതിയ കെപിസിസി നേതൃത്വം

    നാളെ ചുതലയേൽക്കുന്ന പുതിയ കെപിസിസി നേതൃത്വം തൃശൂരിലെ കെ കരുണാകരൻ സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവരാണ് പുഷ്പാർച്ചന നടത്താനെത്തിയത്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലും നേതാക്കളെത്തും. കൺവീനറായി തിരഞ്ഞടുക്കപ്പെട്ട അടൂർ പ്രകാശ് വന്നിരുന്നില്ല. നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി…

    Read More »
  • News

    പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

    അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. വെടിനിർത്തൽ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചർച്ചയിലാണ് ഇന്നലെ…

    Read More »
  • Kerala

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവര്‍ഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലിലേക്ക്…

    Read More »
  • News

    സുധാകരനെ മാറ്റിയതിൽ കോൺഗ്രസിൽ പോര് കനക്കുന്നു; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി രാജി പ്രഖ്യാപിച്ചു

    കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗം പുരോഗമിക്കവെ, സുധാകരനെ മാറ്റിയുള്ള എ ഐ സി സി വാര്‍ത്താക്കുറിപ്പ് ഇറക്കിയ വാര്‍ത്ത വരികയും പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയുമായിരുന്നു. യോഗത്തില്‍ എന്‍ പി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് കെ വി ജയരാജന്‍, ബ്ലോക്ക് ഭാരവാഹികളായ സി ദാസന്‍, കെ സുരേഷ്, എ…

    Read More »
  • News

    അവസരത്തിനായി ചരടുവലികള്‍ ആരംഭിച്ച് നേതാക്കള്‍ ; കെ സുധാകരനെ മാറ്റിയതിന് പിന്നാലെ ഡിസിസികളിലും പുനഃസംഘടന

    കെപിസിസി അധ്യക്ഷ മാറ്റത്തിന് പിന്നാലെ ഡിസിസികളിലും പുനസംഘടന. 13 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുമെന്ന് വിവരം. കെപിസിസി ഭാരവാഹികളെയും മാറ്റും. പുതിയ ഒഴിവുകളില്‍ കണ്ണ് നട്ട് നേതാക്കള്‍ ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലും നേതാക്കളുമായി അടുപ്പമുള്ളവരും പല തലത്തില്‍ സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സാമുദായിക നേതാക്കള്‍ വഴിയും ചിലര്‍ പദവി ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ തിങ്കഴാഴ്ച തന്നെ…

    Read More »
Back to top button