-
News
‘ഭീകരവാദികളുടെ സഹോദരി’; സോഫിയ ഖുറേഷിയെ അപമാനിച്ച ബിജെപി മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നുവിളിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. പരാമര്‍ശം സേനയെ അപമാനിക്കുന്നതാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ പരാമര്‍ശം നടത്തി. പഹല്‍ഗാമിലെ തീവ്രവാദികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ തീവ്രവാദികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ രാജ്യം മറുപടി നല്‍കി ‘ ഖാര്‍ഗെ…
Read More » -
News
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു ; ടൂവീലറിന് എട്ടു മണിക്കൂര്‍ വരെ 20 രൂപ, കാറിന് 50
തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകള്‍. സൈക്കിള്‍, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തില്‍ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇനി പറയും പ്രകാരമാണ്. 2 മണിക്കൂര്‍ വരെ – 5, 10,…
Read More » -
Kerala
കിളിമാനൂരിൽ മദ്യപാനത്തിനിടെ യുവാവിൻ്റെ കഴുത്തറുത്തു; സുഹൃത്ത് കസ്റ്റഡിയിൽ
കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു. കാനാറ സ്വദേശി അൻസീർ (35) നാണ് കഴുത്തിൽ ഗുരുതര പരുക്കേറ്റത്. സുഹൃത്തായ കിളിമാനൂർ പുതിയകാവ് സ്വദേശി വിഷ്ണുവിനെ (38) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് 1.30 മണിയോടെയായിരുന്നു സംഭവം. പുതിയകാവിലെ വിഷ്ണുവിൻ്റെ വീട്ടിൽ വച്ച് അസീറും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും ഒപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിൽ വയോധികയായ വിഷ്ണുവിൻ്റെ അമ്മയെ അൻസീർ പിടിച്ചുതള്ളിയതാണ് പ്രകോപനത്തിന് കാരണം. വാർക്കു തർക്കത്തിനിടെ വിഷ്ണു കത്തിയെടുത്ത് അൻസീറിൻ്റെ കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് ഗുരുതര പരുക്കേറ്റ അൻസീറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ…
Read More » -
News
പാക് അനുകൂല പ്രചാരണം; എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെയും ഗ്ലോബല്‍ ടൈംസിന്റെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പാകിസ്ഥാന്‍ അനുകൂല പ്രചാരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. സ്ഥിരീകരിക്കാത്ത വസ്തുതകള്‍ പോസ്റ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ചൈനയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകമാണ് കേന്ദ്രത്തിന്റെ നടപടി. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വസ്തുതകള്‍ പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കാണിച്ച് ഇന്ത്യ ഗ്ലോബല്‍ ടൈംസിന്…
Read More » -
News
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചതായി പരാതി
വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലംപ്രയോഗിച്ച് മോചിപ്പിച്ചതായി പരാതി. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎല്‍എ മോചിപ്പിച്ചത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്‍എ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഭൂ ഉടമയുടെ ജോലിക്കാരനെയാണ് ചോദ്യം ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍…
Read More » -
News
പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു
പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ…
Read More » -
News
ആലപ്പുഴയിൽ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചത്.
Read More » -
News
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു
സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ,…
Read More » -
News
മരണവാർത്ത മറച്ചുവെച്ചു, വേടന്റെ പരിപാടിയുടെ സംഘാടകർക്കെതിരെ മരിച്ച ടെക്നീഷ്യന്റെ കുടുംബം
കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കുടുംബം. മഴപെയ്തു നനഞ്ഞു കിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിച്ചു. ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍…
Read More » -
News
കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍
കോഴിക്കോട് മലയോര മേഖലയലില്‍ കനത്ത മഴ. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ടെന്നാണ് വിവപം. പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്. വിനോദ സഞ്ചാരത്തിനെത്തിയവരാണ് പുഴയുടെ സമീപത്തുളള പാറയില്‍ കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ താഴെയെത്തിച്ചത്. കോടഞ്ചേരി ഭാഗത്താണ് ശക്തമായ മഴ പെയ്തത്. കോഴിക്കോട് നഗരത്തിലും വേനല്‍ മഴ പെയ്തു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത്…
Read More »