-
News
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ അപകടം; സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കാസർകോട് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണു സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ…
Read More » -
News
കയ്പമംഗലം വാഹനാപകടം; ലോറി ഡ്രെെവർ പിടിയിൽ
കയ്പമംഗലത്ത് ഏഴ് വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. പൂനെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ അപകടം നടന്നയുടനെ ഇയാള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കയ്പമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഇയാളെ കണ്ട നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍ കയ്പമംഗലത്ത് ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഡിണ്ടിഗലില്‍…
Read More » -
News
തൃശൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
കുന്നംകുളം ആര്‍ത്താറ്റിൽ നടന്ന അപകടത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായതൃശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്‌ന, മൂന്നു വയസ്സുള്ള എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 11.40-നായിരുന്നു അപകടം. ബൈക്കിലിടിച്ച ശേഷം കാർ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിന്റെ വശത്ത് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് കാർ ഇവരെ…
Read More » -
News
തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണി; പരിശോധിക്കാന്‍ ഹൈക്കോടതി
തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന പരാതി വിശദമായി പരിശോധിക്കാന്‍ ഹൈക്കോടതി. ക്ഷേത്ര സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ), പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍, തൃശൂര്‍ പൂരം പ്രദര്‍ശന കമ്മിറ്റി എന്നിവരെ സ്വമേധയാ കക്ഷി ചേര്‍ത്തു. ജസ്റ്റിസ് വി രാജാവിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് പരാതി പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ട് പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടു ചേര്‍ന്നാണ് നടത്തിയതെന്നും ഇത് ഗോപുരങ്ങള്‍ക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും ആരോപിച്ച്…
Read More » -
News
നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി
കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ…
Read More » -
News
കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്
കോഴിക്കോട് കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് നിര്‍ബന്ധപൂര്‍വം അവരെ യോഗത്തില്‍ പങ്കെടുപ്പിക്കുകയും അവരോട് നിര്‍ദേശം കൊടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് അധികാരികള്‍ പറഞ്ഞത്. വളരെ ദൂരെ നിന്ന് വേഗത്തില്‍ വരുന്ന വാഹനമാണ്. ആ വേഗത സംബന്ധിച്ച കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണ് – അദ്ദേഹം പറഞ്ഞു. എന്‍ട്രിയിലും…
Read More » -
News
ഭാരത് മാതാ കോളേജ് മോർഫിംഗ് വിവാദം: അന്വേഷണം പൂർവ്വവിദ്യാർത്ഥികളിലേക്കും; എസിപി
എറണാകുളം ഭാരത്‍മാതാ കോളേജിലെ മോർഫിംഗ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്നും കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി. അതേ സമയം പണത്തിനായി ചിത്രങ്ങൾ വിറ്റെന്നതും കുട്ടികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു.
Read More » -
News
രമ്യ ഹരിദാസ് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം: എംഎൽഎയുടെ പരാതിയിൽ ഏഴു പേർക്കെതിരെ കേസ്
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. രമ്യ ഹരിദാസ് എംഎൽഎയെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്ന പേരിലാണ് പൊലീസ് കേസെടുത്തത്. രമ്യാ ഹരിദാസിൻ്റെ പരാതിയിൽ സജിത്ത് മുട്ടപ്പാലം ഉൾപ്പടെയുള്ള ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. സജാദും ഭാര്യയും നൽകിയ പരാതിയിൽ രമ്യാ ഹരിദാസിനെതിരെ കേസെടുത്തുവെങ്കിലും എഫ്ഐആർ ഇട്ടിട്ടില്ല. രമ്യ ഹരിദാസ് എംഎൽഎയുടെ സന്തത സഹചാരി പാളയം പ്രദീപ് നടത്തിയ ആക്രമണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിന് ആണ് മർദനമേറ്റിരുന്നു.അതേ സമയം രമ്യാഹരിദാസ് എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ…
Read More » -
News
സഹപാഠികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍; വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു
സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസെടുത്തത്. നാലാംവര്‍ഷ വിദ്യാര്‍ഥിയാണ് അജ്മല്‍. ഇയാളുടെ ലാപ്‌ടോപില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇന്നലെ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചിട്ടില്ലെന്നും ഫോണിലും ലാപ്‌ടോപിലും സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Read More » -
News
കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം ഭാഗികമായി റദ്ദാക്കി
കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് ഒന്‍പത് ദിവസം തൃശൂരില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന കണ്ണൂര്‍ – എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 16306) ആണ് ഭാഗികമായി റദ്ദാക്കിയത്. സെപ്റ്റംബര്‍ 25, 27, 29 തീയതികളിലും ഒക്ടോബര്‍ 02, 04, 06, 09, 11, 13 തീയതികളിലും കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനാണ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. അതായത് ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളം ജങ്ഷനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നും റെയില്‍വേ വ്യക്തമാക്കി.
Read More »