• News

    അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസ്; പ്രതികള്‍ പിടിയില്‍

    അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ആദിവാസി യുവാവായ സിജുവിനെ കൈകള്‍ കെട്ടി പോസ്റ്റില്‍ കെട്ടിയിട്ടാണ് പ്രതികള്‍ മര്‍ദിച്ചത്. പുലര്‍ച്ചെ ഷോളയൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.…

    Read More »
  • News

    കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി

    മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടതെന്ന് മെമ്പർ പൊലീസിനോട് പറഞ്ഞു. സ്വത്ത്‌ വീതം വെച്ച വകയിൽ 50 ലക്ഷം രൂപ ഭർത്താവിന്റെ വീട്ടുകാർ കൊടുക്കാൻ ഉണ്ടെന്നു മെമ്പർ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത്‌ അംഗം ഐസി സാജൻ, മക്കളേയുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.

    Read More »
  • News

    കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

    കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1 മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചത്. ദുൽഹിജ്ജ 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി…

    Read More »
  • News

    ‘ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ല, ലീഗ് നേതാക്കളുമായി ചർച്ച തുടരുമെന്ന് പി.വി അൻവർ

    ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് പി വി അൻവർ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് പറഞ്ഞത് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ എന്ന നിലയിലാണെന്ന് പി വി അൻവർ പറഞ്ഞു. താൻ പറഞ്ഞത് യുഡിഎഫിന്റെ ഭാഗമായിയല്ലെന്നും തൃണമൂൽ പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അൻവർ യുഡിഎഫിന്റെ ഭാഗമല്ല. അപ്പോൾ യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം പറയാം. മുന്നണിയുടെ ഭാഗമാകുമ്പോൾ മുന്നണിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കും. ലീഗുമായുള്ള എല്ലാ കൂടിക്കാഴ്ച്ചകളും പോസിറ്റീവാണെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പിവി…

    Read More »
  • News

    ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; നിരവധി പേര്‍ക്ക് പരിക്ക്

    ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അപകടം (bus accident). നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ സീറ്റിനിടയില്‍ കുടുങ്ങിയ യുവാവിനെ അരമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ന് പട്ടിക്കാട് – വടപുറം സംസ്ഥാനപാതയില്‍ വണ്ടൂരിനും പോരൂരിനും ഇടയില്‍ പുളിയക്കോട് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍…

    Read More »
  • News

    നിലമ്പൂരില്‍ നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍

    നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്ന കാര്യത്തില്‍ അന്‍വറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.…

    Read More »
  • News

    സുകാന്ത് പലതവണ പണം കൈപ്പറ്റി, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

    ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ 24ന് ലഭിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും, നിരവധി തവണ പണം കൈപ്പറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത് അമ്മാവൻ മോഹനനാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെലിഗ്രാം ചാറ്റുകൾ ഉൾപ്പെടെ നിരവധി ഡിജിറ്റൽ തെളിവുകൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”നീ പോയി ചാവടി, എപ്പോൾ ചാവും?” എന്നീ സന്ദേശങ്ങളും ചാറ്റിലുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ…

    Read More »
  • News

    അതിശക്തമായ മഴ: നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണുള്ളത്. വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. കോഴിക്കോട് ജില്ലയില്‍…

    Read More »
  • News

    കുളത്തില്‍ മുങ്ങിയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവേ പത്തുവയസ്സുകാരന് ദാരുണാന്ത്യം

    തൃശൂര്‍ ചേരുംകുഴിയില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്ത് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിൻ്റെ മകന്‍ സരുണ്‍ സുരേഷാണ് മരിച്ചത്. ചേരുംകുഴി മൂഴിക്കുകുണ്ടിലെ കുളത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മീന്‍പിടിക്കാനായി അടുത്തുള്ള കുളത്തിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു സരുണ്‍. എന്നാല്‍ ഇതിനിടയില്‍ സഹോദരന്‍ കാല്‍വഴുതി കുളത്തില്‍ വീണു. സഹോദരനായ വരുണിനെ രക്ഷിക്കാനായി സരുണ്‍ കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ സരുണും കുളത്തിൽ മുങ്ങി. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും സരുണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

    Read More »
  • News

    കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എസ് നസീബിന്‍റെ നിയമനം ഗവർണർ റദ്ദാക്കി

    കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എസ്. നസീബിന്‍റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ റദ്ദാക്കി. കരാർ നിയമന കാലാവധി കൂടി കണക്കിലെടുത്താണ് സിൻഡിക്കേറ്റ് നസീബിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ തീരുമാനിച്ചത്. നിയമനം നൽകിയത് സംബന്ധിച്ച് ഗവർണർ യൂണിവേഴ്സിറ്റിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളികളഞ്ഞിരുന്നു. വിസിയുടെയും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ്, ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റ് തള്ളിയത്. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോടുകൂടിയ മുൻകാല അധ്യാപന പരിചയം മാത്രമേ പ്രമോഷന് കണക്കാക്കാൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അസിസ്റ്റൻറ്…

    Read More »
Back to top button