• News

    നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍; ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു

    നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ടിഎംസി ദേശീയ നേതൃത്വത്തെയാണ് മത്സര സന്നദ്ധത അറിയിച്ചത്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം…

    Read More »
  • News

    ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും

    ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരുപൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ടും ഉത്തരവ് വന്നിട്ടുണ്ട്. ഇക്കൊല്ലം ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ…

    Read More »
  • News

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽ ഡി എഫ് സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കും; എം വി ഗോവിന്ദൻ

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘തങ്ങളുടെ ഒന്നാം നമ്പർ ശത്രു സി പി ഐ എം ആണെന്ന് ബി ജെ പിയും ലീഗും കോൺഗ്രസും പറയുന്നു. അങ്ങനൊരു മഴവിൽ സഖ്യം എൽ ഡി എഫിനെതിരെ അവിടെ പ്രവർത്തിക്കുന്നു.…

    Read More »
  • News

    12 കോടി; വിഷു ബമ്പർ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ (BR-103) ഒന്നാം സമ്മാനം VD 204266 എന്ന ടിക്കറ്റിന്. പാലക്കാട്ടെ ജസ്വന്ത് ഏജന്‍സിയാണ് ഈ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം ആറ് പേർക്ക്) 1) VA 699731 2) VB 207068 3) VC 263289 4) VD 277650 5) VE 758876 6) VG 203046…

    Read More »
  • Business

    സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 71,500ല്‍ താഴെ

    ഇന്നലെ ഒരേസമയം കൂടുകയും കുറയുകയും ചെയ്ത് ചാഞ്ചാടി നിന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഇന്നലെ രാവിലെ 360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപ ഇടിയുകയായിരുന്നു. നിലവില്‍ 71,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8935 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും വേറെയും. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ…

    Read More »
  • News

    സിഎംആർഎൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി; എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി

    സിഎംആർഎൽ കേസിൽ കേന്ദ്രത്തിന് തിരിച്ചടി. കേസിൽ കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്ത് കൊണ്ട് പാലിച്ചെന്ന് എസ്എഫ്ഐഒയോട് ദില്ലി ഹൈക്കോടതി ചോദിച്ചു. ജഡ്ജ് സുബ്രഹ്‌മണൻ പ്രസാദ് ഇക്കാര്യം ചോദിച്ചത്. കമ്പനി ഉൾപ്പെട്ട കേസിൽ കോടതി നിർദേശം ലംഘിച്ച്‌ കുറ്റപത്രം സമർപ്പിച്ച എസ്‌എഫ്‌ഐഒ നടപടിക്കെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമ്പനി നിയമപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ എവിടെയും സമർപ്പിക്കരുതെന്ന കോടതി നിർദേശം നിലനിൽക്കെ കുറ്റപത്രം സമർപ്പിച്ച്‌ പ്രോസിക്യൂഷൻ നടപടിയിലേക്ക്‌ കടന്നത്‌ കോടതിയെ പരിഹസിക്കുന്ന നടപടിയാണെന്ന്‌ സിഎംആർഎൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതി നിർദേശം ലംഘിച്ച്‌ എസ്‌എഫ്‌ഐഒ…

    Read More »
  • News

    നിലമ്പൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫുമായി ചര്‍ച്ച നടത്തി ബിജെപി;രക്ഷാപ്രവര്‍ത്തനവുമായി വി ഡി സതീശന്‍

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായാണ് ബിജെപി നീക്കം നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം ബീന ജോസഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ ഇടപെട്ടു. ബീന ജോസഫുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളെ കണ്ട ബീന ജോസഫ് കോണ്‍ഗ്രസിനോടൊപ്പം സജീവമായി ഉണ്ടാവുമെന്ന സൂചനയാണ്…

    Read More »
  • News

    ഉലകനായകൻ ഇനി രാജ്യസഭയിലേക്ക്; മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

    നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്‌. കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയിൽ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 19-നാണ് തിരഞ്ഞെടുപ്പ്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക. സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള കമല്‍ഹാസന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണ് ഈ രാജ്യസഭാ പ്രവേശനം. കഴിഞ്ഞ ലോക്‌സഭാ…

    Read More »
  • News

    ‘പൊതുവഴിയില്‍ നിര്‍ത്തി വസ്ത്രാക്ഷേപം നടത്തി മുഖത്ത് ചെളിവാരിയെറിയുന്നു; കോണ്‍ഗ്രസിനെതിരെ അന്‍വര്‍

    കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ . നിരന്തരം അവഗണന തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 15 ന് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍…

    Read More »
  • News

    പ്രളയ സാധ്യത മുന്നറിയിപ്പ്; മീനച്ചിൽ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട്

    അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് സംസ്ഥാന ജലസേചന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും…

    Read More »
Back to top button