-
News
പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെയും കുട്ടനാട് താലുക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കിന്നത്. അതേസമയം, മഴ മൂലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും DElEd പരീക്ഷ ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരം അറിയിച്ചിട്ടുണ്ട്.
Read More » -
News
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു; ട്രെയിൻ ഗതാഗതം നിലച്ചു
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോടാണ് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണത്. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ട്രാക്കിലെ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. പുനലൂർ പാസഞ്ചറിന് മുന്നിലാണ് മരം വീണത്. തുടർന്ന് അപകട സ്ഥലത്ത് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. നിലവിൽ മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇലക്ട്രിക് ലൈൻ പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തൃശൂർ മുരിങ്ങൂർ ഡിവൈൻ അടിപ്പാതക്ക് സമീപം റോഡരികിൽ നിന്നിരുന്ന കൂറ്റൻ ആൽമരം ശക്തമായ കാറ്റിൽ…
Read More » -
News
അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു
തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്. വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, കോട്ടയം എരുമേലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.…
Read More » -
News
മഴ കനക്കുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് , തൃശൂർ, കാസർഗോഡ് , മലപ്പുറം,കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് , കാസർഗോഡ് , മലപ്പുറം,കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് ആണ്. തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നേഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വടക്കൻ…
Read More » -
News
കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു
ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. പാതയിൽ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പിഡബ്ല്യുഡി…
Read More » -
News
ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ…
Read More » -
News
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി
എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി. ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. ടേക്ക് ഓഫിനു തൊട്ടുമുൻപാണ് ജീവനക്കാർ വിമാനത്തിലെ…
Read More » -
News
അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട്…
Read More » -
News
മൂവാറ്റുപുഴയില്‍ എസ് ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളുടെ സുഹൃത്തുക്കൾ കസ്റ്റഡിയില്‍
മൂവാറ്റുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഇ എം മുഹമ്മദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് സൂചന. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രക്കാര്‍…
Read More » -
News
പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന് എത്തും
പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും…
Read More »