-
News
ബിജെപി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം, അതിന് പിന്തുണ നല്‍കുന്നത് സിപിഎം രമേശ് ചെന്നിത്തല
എംവി ഗോവിന്ദന്റെ ആര്‍എസ്എസ് കൂട്ടുകെട്ട് പരാമര്‍ശം നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തര്‍ധാര. ഇപ്പോഴത്തെ പരാമര്‍ശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂര്‍മ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ബിജെപി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നല്‍കുന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയം സുനിശ്ചിതം. എല്‍ഡിഎഫിന്റെ കള്ളപ്രചരണം ജനം തിരിച്ചറിയും. പിവി അന്‍വര്‍ പിടിക്കുക എല്‍ഡിഎഫ് വോട്ടുകള്‍ മാത്രമെന്നും ചെന്നിത്തല പറഞ്ഞു. എം സ്വരാജ് ഞങ്ങളെ പഠിപ്പിക്കേണ്ട. എം സ്വരാജ് എംവി ഗോവിന്ദനെക്കാള്‍ വളര്‍ന്നിട്ടില്ല.…
Read More » -
News
ചേര സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു
ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര്…
Read More » -
News
പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി വീണു; ഒക്കത്തിരുന്ന നാലുവയസുകാരന്‍ മരിച്ചു
പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പാറശാല പരശുവയ്ക്കലിലാണ് സംഭവം. പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് കുട്ടി…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 400 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,000 രൂപ. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9250 രൂപ. ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കാണാനാകുന്നത്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില…
Read More » -
Kerala
കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍…
Read More » -
News
ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇതില്‍ 6000 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റി. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ…
Read More » -
News
പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്‍സിയും മറ്റു വിശദാംശങ്ങളും ഈ…
Read More » -
News
മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍
മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ…
Read More » -
News
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്തിനും സനിത്തിനും ജാമ്യം അനുവദിച്ചത്. ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.…
Read More » -
News
250 കിലോമീറ്റര്‍ നീണ്ട ജലപാത;’കൊച്ചി വാട്ടര്‍മെട്രോ’ മുംബൈയിലേക്ക്
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്, മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ്…
Read More »