-
News
പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതു വരെ വിദ്യാഭ്യാസ മന്ത്രി പോകുന്ന എല്ലായിടത്തും വണ്ടി തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി…
Read More » -
News
പ്ലസ് ടു വിദ്യാർഥികൾക്കെതിരെ റാഗിങ്ങിന് പരാതി; സംഭവം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വി എച്ച് എസ് എസിൽ
തിരുവനന്തപുരത്ത് സ്കൂളിൽ റാഗിങ്ങ് നടന്നതായി പരാതി. പ്ലസ്‌വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ അക്രമിച്ചതായാണ് പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഗവൺമെന്റ് വിഎച്ച്എസ്എസിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പ്ലസ് വൺ വിദ്യാർഥിയുടെ കണ്ണിന് പരുക്കേറ്റിട്ടുണ്ട്. രണ്ടു വിദ്യാർഥികൾക്ക് പരുക്ക് സംഭവിച്ചിട്ടുണ്ട്. അധ്യാപകർ അക്രമിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നു എന്നും പരാതിയിൽ പറയുന്നു. പ്ലസ് വൺ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പത്തോളം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളായ ഏഴ് പേരെ സ്കൂൾ സസ്പെൻഡ്…
Read More » -
News
നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്
നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വറും. എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്ന് സ്ഥാനാര്‍ഥി മോഹന്‍രാജും പറയുന്നു കനത്ത മഴയെ അവഗണിച്ചും ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലമ്പൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024…
Read More » -
News
ഭാരതാംബ വിവാദം ; നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവൻ പ്രസ്താവന…
Read More » -
News
കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. യുവതിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. സദാചാര ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. തലശ്ശേരി എസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കും. വി സി.മുബഷീര്‍ (28), കെ എ.ഫൈസല്‍ (34), വി കെ. റഫ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പറമ്പായില റസീന(40)യാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്.
Read More » -
Cinema
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗബിന് കോടതി സമയം നീട്ടി നൽകി
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സമയം നീട്ടി നൽകി. ഇത് പ്രകാരം ഈ മാസം 27ന് ഹാജരാകാനാണ് പൊലീസ് നിർദേശം. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തീരുമാനിച്ചിരുന്നത്. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി…
Read More » -
News
ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ; ‘രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല’
ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു രാജ്ഭവനിലെ ചടങ്ങുകളിൽ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. സത്യപ്രതിജ്ഞ ഉൾപ്പടെ രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സർക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികൾക്ക്…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ; പവന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,680 യായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74120 രൂപയായിരുന്നു. ഏക്കാലത്തേയും ഉയർന്ന നിരക്കിൽ ഈ മാസം സ്വർണവില തൊട്ടിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ജൂൺ ഒന്നാം തീയതിയിലെ 71,360 രൂപയായിരുന്നു ഈ മാസത്തെ…
Read More » -
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ശശി തരൂരിന്റെ പ്രസ്താവന അവഗണിക്കാന്‍ കെപിസിസി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്നെ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാന്‍ തീരുമാനിച്ച് കെപിസിസി. ശശി തരൂരിന്റെ പ്രതികരണത്തിന് മറുപടി നല്‍കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. വിഷയത്തില്‍ പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് കെപിസിസി അദ്ധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തരൂരിന് മറുപടി നല്‍കിയാല്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍…
Read More » -
News
‘ബഹിരാകാശ രംഗത്തെ അറിവുകൾ സമൂഹ പുരോഗതിക്ക് പ്രയോജനപ്പെടുത്തണം’: മുഖ്യമന്ത്രി
ബഹിരാകാശ മേഖലയിലെ അറിവുകൾ അതിന്റെ പരിധികളിൽ മാത്രം ചുരുങ്ങാതെ പൊതുസമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ നൽകിയ ഒരു പ്രധാന വാഗ്ദാനം യാഥാർഥ്യമാകുന്നതിന്റെ ആദ്യചുവടുവെപ്പാണ് ഈ ശിലാസ്ഥാപനം. കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നിലവിൽ ആരംഭിക്കുന്നത്. കോമൺഫെസിലിറ്റി സെന്ററിനും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിനുമായി 3.5 ഏക്കറിൽ 2…
Read More »