• News

    റിമാന്‍ഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സര്‍ക്കാര്‍; ഉദയനിധിയെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

    വിവാദ പരാമര്‍ശത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്നു തന്നെ മോചിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം ഇന്നുതന്നെ ഉദയനിധിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് തമിഴ് നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പൊലീസിനോട് സഹകരിക്കാന്‍ ജസ്റ്റിസ് ജസ്റ്റിസ് ജി കെ ഇളന്തിരയയ്യന്‍ ഉദയനിധി സ്റ്റാലിനോടും നിര്‍ദേശിച്ചു. അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 2.15 ഓടെയാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ചോദ്യം ചെയ്യാനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നും…

    Read More »
  • News

    വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

    പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയില്‍ ആരംഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എത്രരൂപ വേണമെങ്കിലും ചെലവാക്കാനുളള അധികാരം കൊടുത്തിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. വെളളം ഒഴിഞ്ഞ് തിരിച്ച് വീടുകളിലേക്ക് പോകുമ്പോള്‍ വെളളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലേറെ പേര്‍ ഉണ്ട്. തിരുവല്ല ഭാഗത്താണ് കൂടുതല്‍…

    Read More »
  • News

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസിലെ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആക്രമണം ഗൗരവമുള്ളതാണെങ്കിലും പ്രതികൾ 67 ദിവസമായി ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിൽ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2026 മേയ് 25ന് നടന്ന ആക്രമണ കേസിൽ ആകെ 25 പ്രതികളാണുള്ളത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും…

    Read More »
  • News

    ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

    ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം. ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ്…

    Read More »
  • News

    മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

    മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലുമാണ് സന്ദർശനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി മഴക്കെടുതി ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്. ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തബാധിതരായി ക്യാംപുകളില്‍ കഴിയുന്ന ആളുകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നത് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഏകോപ്പിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിഡി സതീശന്റെ ദുരന്തബാധിത…

    Read More »
  • News

    അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോട് കാസര്‍കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴയാണ്. ഈ ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4…

    Read More »
  • News

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; നാളെയും പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നാളെ പന്ത്രണ്ട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 3, 4…

    Read More »
  • News

    ഹെലികോപ്റ്റര്‍, വിരുന്ന്.. വിവാദങ്ങളില്‍ പ്രതികരണങ്ങളുമായി മുഖ്യമന്ത്രി; വിടാന്‍ തയാറല്ലെന്ന സൂചന നല്‍കി പ്രതിപക്ഷം

    മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയും വിരുന്നുമാണ് മഴക്കെടുതിയുടെ ഈ നാളുകളില്‍ വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദം കടുത്ത ശേഷം ഇതാദ്യമായി ഇക്കാര്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ ആരോപങ്ങളെ പ്രതിരോധിക്കാന്‍ ന്യായവാദങ്ങള്‍ നിരത്തി. മുഖ്യമന്ത്രിയ്ക്കായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും കളത്തിലിറങ്ങി. വിവാദം വിടാന്‍ പ്രതിപക്ഷം തയാറല്ലെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍. ഞാന്‍ ഗുരുതരമായൊരു തെറ്റ് ചെയ്തു. അന്ന് വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്ന് മണിക്ക് ഞാന്‍ ഭക്ഷണം കഴിച്ചു. കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. പ്രതിപക്ഷ നേതാവിന്റെ അന്നത്തെ പത്ര സമ്മേളനത്തില്‍ എന്തൊക്കെയായിരുന്നു…

    Read More »
  • News

    സംസ്ഥാനത്ത് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി; 3 ജില്ലകളില്‍ നിയന്ത്രിത അവധി

    കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ട്ർ. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി ആണ്. തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. അതേപോലെ കണ്ണൂർ ജില്ലയിൽ 3 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ്…

    Read More »
Back to top button