• News

    യന്ത്രത്തകരാര്‍; പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറപ്പെടാനായില്ല

    യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം പുറപ്പെടാനായില്ല. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

    Read More »
  • News

    ഡാര്‍ക് നൈറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല ‘കെറ്റാമെലന്‍’ തകര്‍ത്തു, സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി

    ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല ‘കെറ്റാമെലന്‍’ തകര്‍ത്തെന്ന് എന്‍സിബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). കെറ്റാമെലനിന്‍റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, ഹിമാചല്‍…

    Read More »
  • News

    പ്രണയപ്പക; മധ്യപ്രദേശില്‍ ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ വിദ്യാര്‍ഥിനിയെ കഴുത്തുമുറിച്ച് കൊന്നു

    മധ്യപ്രദേശില്‍ പ്രണയപ്പകയില്‍ ആശുപത്രിയില്‍ വച്ച് ആളുകള്‍ നോക്കിനില്‍ക്കേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ കഴുത്തുമുറിച്ചു കൊന്നു. നര്‍സിംഗ്പൂരിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ സന്ധ്യ ചൗധരി എന്ന 19 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ അടക്കം നിരവധിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. പ്രതിയായ അഭിഷേക് കോഷ്തി പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ അഭിഷേക് ആശുപത്രിയിലെ ട്രോമ സെന്ററിന് പുറത്തുവച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം സന്ധ്യയെ ആദ്യം മര്‍ദ്ദിച്ചു. തുടര്‍ന്ന് നിലത്തേയ്ക്ക്…

    Read More »
  • News

    കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ല; നിയമനം ചട്ടപ്രകാരം: കെ കെ രാഗേഷ്

    ഡിജിപിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ചട്ടപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെന്നും രാ​ഗേഷ് പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെയാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എ എസ്.പിയായി തലശേരിയിൽ ചുമതല…

    Read More »
  • News

    പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍

    പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. തിരുവനന്തപുരം നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. വീടിന്റെ അടുക്കളയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും…

    Read More »
  • Kerala

    റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാല്‍

    സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം തടി രക്ഷപ്പെടുത്താനുള്ള തീരുമാനം വരുമ്പോള്‍ സിപിഎമ്മില്‍ പാവപ്പെട്ട രക്തസാക്ഷികള്‍ക്ക് എന്തു സ്ഥാനമാണുള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഉണ്ടായിട്ടുള്ളത്. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്. കൂത്തുപറമ്പില്‍ അദ്ദേഹം അന്ന് അങ്ങനെ ചെയ്തത് ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്.…

    Read More »
  • News

    എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

    തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ അറിയിച്ചു. സുധീർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കരയിൽ…

    Read More »
  • News

    പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് ഭരഘടനാപരമായി: എം വി ഗോവിന്ദന്‍

    റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടത്. അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിഎസ്സി പോലെ സ്വതന്ത്രമായ ഒരു ഏജന്‍സിയാണ് യുപിഎസ്സി. അവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള മൂന്നാളുടെ പേര് നല്‍കിയത്. അതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കേണ്ടത്. ആ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് മന്ത്രിസഭ ഇപ്പോള്‍ നിര്‍വഹിച്ചിരിക്കുന്നതും. അതിന്റെ ഭാഗമായുള്ള…

    Read More »
  • News

    വീണ്ടും ന്യൂനമർദ്ദം ; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇതില്‍ ജൂലൈ 02 മുതല്‍ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂലൈ 1 മുതല്‍ 03 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…

    Read More »
  • News

    സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് നല്‍കേണ്ട 7 ലക്ഷം രൂപ ഉടന്‍ കെട്ടിവയ്ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

    വയനാട് പൂക്കോട് വെറ്ററിനറി സര്‍വകശാലായയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ഏഴ് ലക്ഷം രൂപ 10 ദിവസത്തിനകം കെട്ടിവെക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ഒക്‌റ്റോബറിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരുന്നത്. ഇതിനെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല നടപടി ചോദ്യം ചെയ്ത് മുന്‍ ഡീന്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പാക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെയും ശക്തമായ അച്ചടക്ക നടപടി…

    Read More »
Back to top button