-
News
മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീയുടെ മരണം; പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേരാണ് ഉള്ളത്, ഇതിൽ 203 പേരും മലപ്പുറത്ത് നിന്നാണ്. സെപ്റ്റംബർ വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം. പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാൽ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Read More » -
News
നിമിഷപ്രിയയുടെ വധശിക്ഷ: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്
വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെ.വി തോമസ് കത്ത് അയച്ചത്. നയതന്ത്ര തലത്തിലുള്ള ഇടപെടലിനൊപ്പം തദ്ദേശീയരായിട്ടുള്ള മധ്യസ്ഥരെ ചർച്ചയ്ക്ക് കണ്ടെത്തുന്നതിനും ദയാദനം സ്വരൂപിച്ച് നൽകുന്നതിന് ഔദ്യോഗിക പിന്തുണ നൽകണമെന്നും അദ്ദേഹം കത്തിൽ ആവിശ്യപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. അതേസമയം യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ്…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു : ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ജൂണ്‍ ഒന്നിന് 72160 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് 72,840 രൂപയായി ഉയര്‍ന്നെങ്കിലും വീണ്ടും താഴുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില…
Read More » -
News
തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തിൽ പൂർണം
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.…
Read More » -
News
മതവിദ്വേഷ പരാമർശം: പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും പൊലീസ് പറഞ്ഞു. മതവിദ്വേഷ പരാമർശത്തിലുള്ള പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് നടത്തിയത്. പിസി ജോര്‍ജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം…
Read More » -
News
പാറമട അപകടം; രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി; ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയില്‍
പത്തനംതിട്ട കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയ് യിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. ഇതോടെ അപകടത്തില്‍പ്പെട്ട രണ്ടുപേരുടെയും മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല. ഇന്ന് രാവിലെ…
Read More » -
News
ചെന്നെയിൽ സ്കൂൾവാനിൽ ട്രെയിനിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു
ചെന്നൈ കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. ഗേറ്റ് കീപ്പറായിരുന്ന പങ്കജ് കുമാറിനെയാണ് ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തത്. കടലൂരിലെ സെമ്മങ്കുപ്പത്തിൽ ഇന്ന് രാവിലെ 7.45നായിരുന്നു അപകടം നടന്നത്. കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോഴാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് വ്യക്തമായി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും…
Read More » -
News
വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന് വ്യാജപ്രചരണം; പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി
തന്റെ ചിത്രം ഉപയോഗിച്ചകൊണ്ട് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നുവെന്നാരോപിച്ച് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന വ്യാജപ്രചരണമാണ് നടത്തുന്നത്. അതേ സമയം കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കുട്ടികളിലെ ലഹരി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ തടയുന്നതിനാണ് നടപടി. ആദ്യഘട്ടത്തില്‍ മൂവായിരം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ആരോഗ്യ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചാണ് പരിശീലനം.
Read More » -
News
തിരുവനന്തപുരത്തെ ഹോട്ടൽ ഉടമയുടെ മരണം: ജസ്റ്റിൻ എത്തിയത് സുഹൃത്തിന്റെ സ്കൂട്ടറിൽ
ഹോട്ടൽ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മുൻ സിപിഎം ജില്ലാ സെക്രട്ടറി സത്യനേശൻ്റെ മരുമകൻ ജസ്റ്റിൻ രാജ് ആണ്. സുഹൃത്തിന്റെ സ്കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിൻ രാജ് എത്തിയത്. ഈ സ്കൂട്ടറും കാണാനില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി. ഇന്ന് വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…
Read More » -
News
കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍
നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ‘ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. ജീവനക്കാരുടെ…
Read More »