-
News
കനത്ത മഴയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം
അതിതീവ്രമഴ നാശഷ്ടമുണ്ടാക്കിയെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. എന്നാൽ ഉടനടി ഉത്പാദനം കൂട്ടാനല്ല, വേനൽക്കാലത്തേയ്ക്ക് വെള്ളം സംഭരിക്കാനാണ് ബോര്‍ഡ് തീരുമാനം. അതിതീവ്രമഴയിൽ കെഎസ്ഇബിക്കും കോടികളുടെ നഷ്ടമുണ്ട്. പക്ഷേ വൈദ്യുതി നിയന്ത്രണത്തിന്‍റെയും പ്രതിസന്ധിയുടെയും കാലത്ത് കെടുതിക്കിടയിലും ആശ്വാസമുണ്ട്. ഈ മാസം ആദ്യ 5 ദിവസം 282 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം പ്രതീക്ഷിച്ചു. 640 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടുകളിൽ ഉള്ളത് സംഭരണ ശേഷിയുടെ 48 ശതമാനം വെള്ളം. ഇത്തവണ 1987.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമെങ്കിൽ കഴിഞ്ഞ വര്‍ഷം…
Read More » -
News
അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ ആകാംക്ഷ ;പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം
പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. ദില്ലിയിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കും. അയോധ്യ വിഷയത്തിലും ചര്‍ച്ച ആവശ്യപ്പെടും. അമിത് ഷാ സഭയിൽ എത്തുമോ എന്നതിലാണ് ആകാംക്ഷ. എഫ്സിആർഎ ബില്ലിലെ ചർച്ചയിൽ പങ്കെടുക്കണമെന്നും ബഹളത്തിനിടെ പാസാക്കാൻ അനുവദിക്കരുതെന്നും കോൺഗ്രസിനോട് സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. ബില്ല് കൊണ്ടു വന്നാൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് ആണ് അഭ്യർത്ഥന. അതേസമയം, ബില്ലിലെ വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകും എന്ന ഉറപ്പു കിട്ടിയെന്ന് മിസോറം മുഖ്യമന്ത്രി അറിയിച്ചു.
Read More » -
News
സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മറ്റന്നാളോടെ മഴയുടെ ശക്തി കുറയും. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം,…
Read More » -
News
മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് പുറത്തിറക്കി സർക്കാർ. കാലവർഷക്കെടുതിയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് നിലവിൽ അനുവദിച്ചുവരുന്ന 4,00,000 ധനസഹായത്തിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2,00,000 കൂടി അനുവദിച്ച് ആകെ 6,00,000 നൽകും. കൂടാതെ, പിഎംഎൻആർഎഫിൽ നിന്ന് അർഹമായ 2,00,000 ധനസഹായം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി വിവരങ്ങൾ അതത് ജില്ലാ കളക്ടർമാർ പോർട്ടലിൽ അടിയന്തരമായി രേഖപ്പെടുത്തും. ഉരുൾപൊട്ടലോ മണ്ണിടിച്ചിൽ മൂലമോ, കല്ല്, മണ്ണ്, പാറ എന്നിവ പതിച്ചോ വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് വീട് പുനരുദ്ധരിക്കുന്നതിനായി 12 ലക്ഷം രൂപയും വീട് നഷ്‌ടപ്പെട്ടവർക്ക്…
Read More » -
News
ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് സ്റ്റേ നല്‍കി ഹൈക്കോടതി.ഇന്നലെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് സംസ്കരണ പ്ലാന്‍റ് അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഫ്രഷ് കട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നാട്ടുകാരുടെ സമരവും പ്രതിഷേധവും കണക്കിലെടുത്താണ് സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചതെന്ന് പി കെ ഫിറോസ് എംഎല്‍എ പ്രതികരിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയെന്നും ഫിറോസ്…
Read More » -
News
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്‍റ്, ബേപ്പൂർ സ്വദേശി നിതിൻ അറസ്റ്റിൽ
മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ് അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്‍റെ കമന്‍റ്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്‍റിട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. കോഴിക്കോട് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read More » -
News
പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനയാക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വാണിജ്യ ബാങ്കുകൾ വഴി മാത്രം ലഭ്യമാക്കും. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രം നേരിട്ട് വിതരണം നടത്തും. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചെലവും കാരണമായി ഉത്തരവിൽ…
Read More » -
News
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ പൊലീസ് ചോദ്യംചെയ്യും. എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ സിപിഎം നേതാക്കൾക്കും പൊലീസ് നോട്ടീസ് അയച്ചു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം പിണറായി വിജയന്റെ വാടക വീടിന് മുന്നിലുണ്ടായിരുന്നു. കേസിൽ 26പേരെ പ്രതിചേർത്തിരുന്നു. 25പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിൽ…
Read More » -
News
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലും വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി. ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. ആലപ്പുഴ ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ…
Read More » -
News
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നും പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഇന്‍ഡ്യ സഖ്യ യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം…
Read More »