• News

    ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്

    ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് തീരുമാനം ഇന്ന്. പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അയ്യപ്പ സം​ഗമത്തിൽ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായവും ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഉയർന്നു. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ വിഡ‍ി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ…

    Read More »
  • News

    ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

    56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നികുതി ഘടന ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം.അതേസമയം, ആഡംബര വസ്തുക്കൾ, ഡീമെറിറ്റ് വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം നികുതി തുടരും എന്നാണ് സൂചന. റിട്ടേൺ സമർപ്പണങ്ങൾ, റീഫണ്ടുകൾ, തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യമായ മാറ്റങ്ങളും…

    Read More »
  • News

    അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

    അമീബിക് മസ്തിഷ്കജ്വരത്തെ തുരത്തുവാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച് 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്നുമാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലർച്ചയും ആണ് മരിച്ചത്. ബ്രെയിൻ ഈറ്റിംഗ് അമീബ എന്നറിയപ്പെടുന്ന വിഭാഗത്തിൽ വരുന്ന അമീബയാണ് രോഗം പരത്തുന്നത്. രോഗബാധിതരിൽ രണ്ടുപേർ നിലവിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇവരിൽ മറ്റാരോഗ പ്രശ്നമുള്ളതും വെല്ലുവിളിയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രിയിൽ…

    Read More »
  • News

    യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം: ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

    തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സുമ്മയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. തുടര്‍ ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആരോപണ വിധേയനായ ഡോ: രാജീവ് കുമാറിനും ഹാജരാകാൻ നിർദേശമുണ്ട്. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിലാണ് ഇന്ന് മെ‍ഡിക്കൽ ബോർഡ് യോഗം ചേരുന്നത്. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച ബോർഡാണ് യോഗം ചേരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

    Read More »
  • News

    സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം ; ബേസില്‍ ജോസഫും രവി മോഹനും മുഖ്യാതിഥികള്‍

    സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിനു ഇന്ന് തുടക്കമാകും. വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ രവി മോഹന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആവും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ മാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നിന്ന് കോര്‍പ്പറേഷന്‍ വരെയുള്ള…

    Read More »
  • News

    വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അല‍ർ‌ട്ട്

    വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പാണ്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം ജില്ലയുടെ കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

    Read More »
  • Uncategorized

    ‘രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല’; നിലവില്‍ സഭയില്‍ വരാന്‍ തടസ്സങ്ങളില്ലെന്ന് സ്പീക്കര്‍

    ‌ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയില്‍ വരാൻ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും…

    Read More »
  • News

    അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയിൽ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

    അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേർ കൂടി മരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയുമാണ് മരണപ്പെട്ടത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട്…

    Read More »
  • News

    ‘ഹൈഡ്രജന്‍ ബോംബ് പരാമര്‍ശം ’; രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി

    രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി. ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും ബിജെപി കരുതിയിരിക്കണം എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അതേസമയം, വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടു കൊള്ളയ്ക്കും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെയും നീക്കം. ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ലഭിച്ച…

    Read More »
Back to top button