-
News
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.…
Read More » -
News
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.
Read More » -
News
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെയും അഭിപ്രായം. എ ഗ്രൂപ്പ് രാഹുലിന് സംരക്ഷണം ഒരുക്കണമെന്നും അവകാശപ്പെടുന്നു. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടെന്നാണ് വി.ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന്…
Read More » -
News
‘ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്‌പെഷ്യല്‍’ മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കും ; നിലപാട് മയപ്പെടുത്തി ട്രംപ്
ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ചൈനയ്‌ക്കൊപ്പം പോയെന്ന പരാമര്‍ശം ട്രംപ് തിരുത്തി. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ നിരാശനാണെന്നും വാര്‍ത്താ ഏജന്‍സിയോട് ട്രംപ് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും അവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ഇന്ത്യയുമായി എപ്പോഴും തങ്ങള്‍ സൗഹൃദത്തിലായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ആഴത്തില്‍…
Read More » -
News
എസ്പി ഓഫീസിലെ വിവാദ ഫോൺവിളി; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യത. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ രണ്ട് പേർക്കുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടെന്നാണ് വിവരം. അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. കളമശ്ശേരി പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് റിഫ്ലക്ടർ ജാക്കറ്റ് വേണമെന്ന ആവശ്യവുമായി എസ്പി ഓഫീസിലേക്ക് വിളിച്ചത്. റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥനോട് പറയാതെ നേരിട്ട് എസ്പിയെ വിളിച്ചത് അച്ചടക്ക ലംഘനം എന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഭാഷാ പ്രയോഗത്തിൽ എസ്പി ഓഫീസിലെ ജീവനക്കാരനും വീഴ്ചയുണ്ടെന്നാണ് വിവരം. സ്പെഷ്യൽ…
Read More » -
Kerala
പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സർക്കാർ
പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈയിം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്. കേസില്‍ നടന്നത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാണ്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പായിരുന്നു…
Read More » -
News
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നിയമോപദേശം തേടി ഡിജിപി ; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
തൃശ്ശൂര്‍ കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നിയമോപദേശം തേടി ഡിജിപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിലാണ് പരിശോധന നടത്തുക. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്നാണ് നിയമോപദേശം. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനപ്പരിശോധിക്കും. നിലവിൽ 3 പൊലീസുകാരുടെ രണ്ട് ഇൻഗ്രിമെന്‍റാണ് റദ്ദാക്കിയത്. എന്നാല്‍ സംഭവത്തിൽ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. സുജിത്തിനെ തല്ലിയ പൊലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് മാർച്ച് നടത്തും.…
Read More » -
News
മകള്‍ക്ക് നേരെ ആസിഡ് ഒഴിച്ച് പിതാവിന്റെ ആസിഡ് ആക്രമണം; ബന്ധുവായ പത്തുവയസുകാരിക്ക് നേരെയും ആക്രമണം
കാസര്‍കോട് കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകളുടെയും, സഹോദരന്റെ 10 വയസ്സുള്ള മകളുടെ ദേഹത്തും ഇയാള്‍ ആസിഡ് ഒഴിച്ചു. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെസി. മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മനോജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത രാജപുരം പൊലീസ് പ്രതിക്കായി…
Read More » -
News
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ: തെക്കു പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ഇന്ന് ഗുജറാത്ത് തീരം, വടക്കന്‍ മഹാരാഷ്ട്ര തീരം,…
Read More » -
News
അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; പത്തു വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു
കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തു വയസ്സുകാരിക്കായുള്ള തെരച്ചിൽ പുനരാരംഭിച്ചു. രാത്രി എട്ടരയോടെ നിർത്തി വെച്ച തെരച്ചിൽ രാവിലെ ആറു മണിയോടെയാണ് തുടങ്ങിയത്. വൈകീട്ട് നാലരയോടെയാണ് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമാണ് ഒഴുക്കിൽപ്പെട്ടത്. മകനെ അപകടം നടന്നയുടൻ എത്തിയ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും പത്തുവയസുകാരിയായ തൻഹ ഷെറിനെ രക്ഷിക്കാൻ സാധിച്ചില്ല. ഒഴുക്കിൽപ്പെട്ട കുട്ടിക്കായി ഫയർഫോഴ്സ് സ്കൂബ ടീമും, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി എട്ടരയായതോടെ താത്കാലികമായി…
Read More »