-
News
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ ആകാംക്ഷ
കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പ്രതിരോധം…
Read More » -
News
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമാണ് സംഭവം. വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷമാണ് പക്ഷിയിടിക്കുന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനാല്‍…
Read More » -
News
ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ് തൂങ്ങിമരിച്ചു
തൃശൂർ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടിൽ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. ദേവസിയും ഭാര്യ അൽഫോൺസയും കുറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെ അൽഫോൻസ താമസിക്കുന്ന വീട്ടിൽ എത്തിയ ദേവസ്സി അൽഫോൻസയെ ചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കറ്റേ അൽഫോൺസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പണം ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
News
സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ശബ്ദരേഖ പുറത്ത്
എൻ എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് ചതിച്ച വിഷയത്തിൽ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൻ എം വിജയന്റെ കുടുംബവുമായി തിരുവഞ്ചൂർ സംസാരിച്ച ശബ്ദരേഖയാണ് പുറത്തായത്. സണ്ണി ജോസഫിനെ കൊണ്ട് ഒരു കാര്യവുമില്ല. പി സിദ്ധിഖിന്റെ നിലപാട് തെറ്റാണ്. ആത്മത്യയുടെ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ ആണെന്ന് പത്മജ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് അറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read More » -
News
അക്ഷരക്കൂട്ട്’ കുട്ടികളുടെ സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
‘അക്ഷരക്കൂട്ട്’ എന്ന പേരിൽ കുട്ടികളുടെ സാഹിത്യോത്സവം സെപ്റ്റംബർ 18, 19 തീയതികളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എഡിറ്റ് ചെയ്ത് ‘കുരുന്നെഴുത്തുകൾ’ എന്ന പേരിൽ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഈ അനുഭവത്തിൽ നിന്നുള്ള പ്രചോദനമാണ് കുട്ടികളുടെ സംസ്ഥാനതല പുസ്തകോത്സവം എന്ന ആശയത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ…
Read More » -
News
‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിചാരിച്ചാല്‍ 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും’; കെപിസിസി പ്രസിഡന്റിന് പരാതി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിചാരിച്ചാല്‍ കുറഞ്ഞത് 10 കോണ്‍ഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയയുടെ എറണാകുളം ജില്ലാ മുന്‍ ചുമതലക്കാരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങളാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് കോണ്‍ഗ്രസ് വൈറ്റില ബ്ലോക്ക് സെക്രട്ടറി കൂടിയായ പി വി ജെയിന്‍ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചു. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് ഇട്ടപ്പോഴായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ, ഡിജിറ്റല്‍ മീഡിയയുടെ ജില്ലാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു. വിഷയത്തില്‍ നേതൃത്വത്തെ…
Read More » -
News
ആഗോള അയ്യപ്പസംഗമം:ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം, സുപ്രീം കോടതിയില്‍ ഹര്‍ജി
ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിച്ചേക്കും. ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.…
Read More » -
News
‘ലക്ഷ്യം ഞാൻ അല്ല, ഞാൻ ഒരു കണ്ണി മാത്രം’: ലൈംഗികാരോപണം നേരിടുമ്പോഴും മാധ്യമങ്ങളെ പഴിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഗുരുതരമായ ലൈംഗികാരോപണ കേസില്‍ അന്വേഷണം തുടരുമ്പോഴും മാധ്യമങ്ങളെ പഴിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ലെന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തലാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താന്‍ ഒരു കണ്ണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കമൻ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിൻ്റെ പ്രതികരണം. ‘ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാന്‍ അല്ല. ഞാന്‍ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളില്‍ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവര്‍ ഷാഫി പറമ്പില്‍, വി ടി ബല്‍റാം, പി…
Read More » -
News
മണിപ്പുരില്‍ ശാശ്വത സമാധാനത്തിന് പ്രഖ്യാപനമില്ലെന്ന് വിമർശനം ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും
മണിപ്പുരില്‍ സമാധാന സന്ദേശവുമായെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് കലാപം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം. കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. അതേസമയം, മണിപ്പുരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപി ശ്രമങ്ങള്‍തിരിച്ചടി നേരിട്ടിരിക്കുകയാണ്. കുക്കികള്‍ക്ക് പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി-സോ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യവുമായി കുക്കി മേഖലയില്‍ നിന്നുള്ള ഏഴ് ബിജെപി എംഎല്‍എമാരും പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. 10 കുക്കി എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം മോദിക്ക് ഇവര്‍ സമര്‍പ്പിച്ചു. സംഘര്‍ഷം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ്…
Read More » -
News
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാരിൻറെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. ആദ്യദിനം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി പിരിയും. തുടർന്നുള്ള ദിവസങ്ങളിൽ…
Read More »