• News

    സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ : പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും

    സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷനിലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കും. അനുവദിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. നിയമസഭാ സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും സഭ പ്രക്ഷുബ്ദമാകാന്‍ സാധ്യത ഇന്ന് മുതലാണ്. ഇന്നലെ സഭ ചേരുകയും അന്തരിച്ച പ്രധാനപ്പെട്ട നേതാക്കള്‍ക്ക് അനുശോചനമര്‍പ്പിച്ച് പിരിയുകയുമായിരുന്നു. രണ്ട് ബില്ലുകളും…

    Read More »
  • News

    ബിഹാർ മാതൃക: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം

    ബിഹാർ മാതൃകയിൽ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന് തയ്യാറെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. നിലവിലെ വോട്ടർ പട്ടികയിലും 2002ലെ വോട്ടർപട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരാൻ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ജൂലൈ മുതൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിനായുള്ള നടപടികൾ ആരംഭിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് ഒഫീസർമാർക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ…

    Read More »
  • News

    കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

    തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾക്ക് ശേഷം കുട്ടികളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം.അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • News

    രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

    രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവർ എല്ലാവരും സഭയിൽ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു…

    Read More »
  • News

    വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ, രണ്ട് സുപ്രധാന വ്യവസ്ഥകൾ തടഞ്ഞു

    ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിം കോടതി. നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ചിലതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയാണ് ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പ്രധാന നിര്‍ദേശം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ സെക്ഷന്‍ (3)(ആര്‍) സ്റ്റേ ചെയ്തത്. നിയമ വ്യവസ്ഥകള്‍…

    Read More »
  • News

    കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം: വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി

    കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ്എഫ്‌ഐ- കെഎസ്യു സംഘട്ടനക്കേസില്‍ അറസ്റ്റിലായ 3 കെഎസ്യു പ്രവര്‍ത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തല മൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമര്‍ശിച്ച മജിസ്‌ട്രേട്ട് നസീബ് എ അബ്ദുല്‍ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ്…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

    യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന്‌ എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന്‌ രാഹുലിനെ സസ്‌പെൻഡ്‌…

    Read More »
  • News

    യുപിഐ ഇടപാട് പരിധി പത്തുലക്ഷം, ഇന്നു മുതൽ പ്രാബല്യത്തിൽ; അറിയാം പുതിയ മാറ്റങ്ങൾ

    യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയർത്തിയ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അനായാസം ചെയ്യുന്നതിന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചട്ടത്തിൽ മാറ്റം വരുത്തുകയായിരുന്നു. നികുതി പേയ്‌മെന്റ്, ഇൻഷുറൻസ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കായാണ് പരിധി ഉയർത്തിയത്. ഇത്തരം ഇടപാടുകൾക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും. പേഴ്സൺ ടു മർച്ചന്റ് പേയ്മെന്റുകൾക്കാണ് (P2M) ഇതിന്റെ…

    Read More »
  • News

    വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

    വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം. ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്,…

    Read More »
  • News

    ബിജെപി സംസ്ഥാന കമ്മിറ്റി; 163 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

    ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. 163 അംഗ കമ്മിറ്റിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. വി മുരളീധരൻ പക്ഷത്തിലെ പ്രമുഖ നേതാകളായ നാരായണൻ നമ്പൂതിരി, സി ശിവൻകുട്ടി, പി രഘുനാഥ് എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി. ഭാരവാഹി പട്ടികയിൽ നിന്ന് തഴഞ്ഞ പ്രമുഖ നേതാക്കളെ നാഷണൽ കൗൺസിലിലേക്ക് പരിഗണിക്കും എന്ന് കരുതിയിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി. യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അരുൺ പ്രകാശ്, ഇന്റലെക്ച്വൽ‌ സെൽ കൺവീനർ യുവരാജ്…

    Read More »
Back to top button