• News

    വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന് വ്യാജപ്രചരണം; പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി

    തന്റെ ചിത്രം ഉപയോഗിച്ചകൊണ്ട് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നുവെന്നാരോപിച്ച് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന വ്യാജപ്രചരണമാണ് നടത്തുന്നത്. അതേ സമയം കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കുട്ടികളിലെ ലഹരി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ തടയുന്നതിനാണ് നടപടി. ആദ്യഘട്ടത്തില്‍ മൂവായിരം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ആരോഗ്യ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചാണ് പരിശീലനം.

    Read More »
  • News

    തിരുവനന്തപുരത്തെ ഹോട്ടൽ ഉടമയുടെ മരണം: ജസ്റ്റിൻ എത്തിയത് സുഹൃത്തിന്റെ സ്കൂട്ടറിൽ

    ‌‌ ഹോട്ടൽ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മുൻ സിപിഎം ജില്ലാ സെക്രട്ടറി സത്യനേശൻ്റെ മരുമകൻ ജസ്റ്റിൻ രാജ് ആണ്. സുഹൃത്തിന്റെ സ്കൂട്ടറിലാണ് തൊഴിലാളികളെ തേടി ജസ്റ്റിൻ രാജ് എത്തിയത്. ഈ സ്കൂട്ടറും കാണാനില്ലെന്ന് പൊലീസിന്റെ കണ്ടെത്തൽ. സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം തുടങ്ങി. ഇന്ന് വൈകീട്ടോടെയാണ് തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്…

    Read More »
  • News

    കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍

    നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ‘ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. ജീവനക്കാരുടെ…

    Read More »
  • News

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത

    സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത. സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നത്. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂർ വർധിപ്പിച്ചത്. അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനെതിരെയാണ് സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. സമസ്ത നേരത്തെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.എന്നാൽ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. വ്യാഴാഴ്ച കോഴിക്കോട്…

    Read More »
  • News

    നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

    യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് സംബനധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും…

    Read More »
  • News

    നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍, ജാഗ്രത തുടരുന്നു

    സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 42 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 7 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ്…

    Read More »
  • News

    ‌‌‌‌‌‌പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും ; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

    പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

    Read More »
  • Uncategorized

    കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഗവര്‍ണര്‍: വി ശിവന്‍കുട്ടി

    കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗവര്‍ണറാണെന്നും സെനറ്റ് ഹാളില്‍ ബിജെപി പതാക ഏറ്റുനില്‍ക്കുന്ന സഹോദരിയുടെ ഫോട്ടോ കൊണ്ടുവന്നു വെച്ച് ആരാധന നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം വിസിക്ക് ഇല്ലെന്നും നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കേന്ദ്രസര്‍ക്കാര്‍ എല്ലാ സര്‍വകലാശാലകളെയും രാഷ്ട്രീയവത്കരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ആ തീരുമാനത്തിന്റെ ഭാഗമായി അവര്‍ ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ ബിജെപിയുടെ കേന്ദ്രങ്ങളാക്കാനുളള ശ്രമം നടത്തുകയാണ്. സര്‍വകലാശാല നിയമമനുസരിച്ച് സിന്‍ഡിക്കേറ്റിനാണ് എല്ലാവിധ അധികാരങ്ങളുമുളളത്.…

    Read More »
  • News

    സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

    സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പെര്‍മിറ്റ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗതാഗത വകുപ്പ് കമ്മീഷണര്‍ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഇതോടെ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.

    Read More »
  • News

    സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി

    സൂംബ വിവാദത്തിൽ അധ്യാപകനായ ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാൻ മാനേജ്‌മെന്റിന് ഹൈക്കോടതി നിർദേശം നൽകി. അധ്യാപകന്റെ വിശദീകരണം കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തന്റെ വാദം കേൾക്കാതെയാണ് നടപടിയെടുത്തത് എന്ന് ടി.കെ അഷ്‌റഫ് കോടതിയെ അറിയിച്ചു. മെമ്മോ നൽകി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നൽകിയാൽ അതിൽ മറുപടി കേൾക്കാൻ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടി.കെ അഷ്‌റഫിന്റെ അഭിഭാഷകൻ പറഞ്ഞു. സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുന്നതിന് എതിരെ ടി.കെ അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

    Read More »
Back to top button