• News

    നിമിഷപ്രിയയുടെ മോചനം; ഉമ്മന്‍ചാണ്ടിയുടെ കുടുംബം ഗവര്‍ണറെ കണ്ടു

    യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ കുടുംബം ഗവര്‍ണറെ കണ്ടു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകനും നിയമസഭാംഗവുമായ ചാണ്ടി ഉമ്മനുമാണ് ഗവര്‍ണറെ കണ്ടത്. നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് കുടുംബത്തിന്‌റെ ആവശ്യം. നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ്…

    Read More »
  • News

    ജാനകി അല്ല, ജാനകി വി എന്നാക്കാം’; സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും

    സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെഎസ്‌കെ ടീം. ചിത്രത്തിന്റെ പേര് മാറ്റാം എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് വി ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം മാറ്റില്ല. കേന്ദ്ര…

    Read More »
  • News

    അതിവേഗ നടപടി ; കീം ഫലം റദ്ദാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

    കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിവേഗം അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തിരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. സർക്കാറിൻറ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാനാവും. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. രണ്ടിൽ ഏതായാലും പ്രവേശനം വൈകുമെന്ന് ഉറപ്പായി.…

    Read More »
  • News

    മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീയുടെ മരണം; പരിശോധനാ ഫലം നെഗറ്റീവ്

    മലപ്പുറത്ത് മരിച്ച നിപ സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേരാണ് ഉള്ളത്, ഇതിൽ 203 പേരും മലപ്പുറത്ത് നിന്നാണ്. സെപ്റ്റംബർ വരെ നിപ കലണ്ടർ പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം. പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള വ്യക്തിയായതിനാൽ മരണപ്പെട്ട സ്ത്രീയുടെ സംസ്‌കാര നടപടികൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങുകൾ നടത്താൻ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

    Read More »
  • News

    നിമിഷപ്രിയയുടെ വധശിക്ഷ: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്

    വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെ.വി തോമസ് കത്ത് അയച്ചത്. നയതന്ത്ര തലത്തിലുള്ള ഇടപെടലിനൊപ്പം തദ്ദേശീയരായിട്ടുള്ള മധ്യസ്ഥരെ ചർച്ചയ്ക്ക് കണ്ടെത്തുന്നതിനും ദയാദനം സ്വരൂപിച്ച് നൽകുന്നതിന് ഔദ്യോഗിക പിന്തുണ നൽകണമെന്നും അദ്ദേഹം കത്തിൽ ആവിശ്യപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. അതേസമയം യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ്…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു : ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ജൂണ്‍ ഒന്നിന് 72160 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് 72,840 രൂപയായി ഉയര്‍ന്നെങ്കിലും വീണ്ടും താഴുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില…

    Read More »
  • News

    തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തിൽ പൂർണം

    കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവ​ഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക്‌ നീങ്ങിയത്‌.…

    Read More »
  • News

    മതവിദ്വേഷ പരാമർശം: പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും പൊലീസ് പറഞ്ഞു. മതവിദ്വേഷ പരാമർശത്തിലുള്ള പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് നടത്തിയത്. പിസി ജോര്‍ജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം…

    Read More »
  • News

    പാറമട അപകടം; രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി; ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയില്‍

    പത്തനംതിട്ട കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയ് യിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. ഇതോടെ അപകടത്തില്‍പ്പെട്ട രണ്ടുപേരുടെയും മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല. ഇന്ന് രാവിലെ…

    Read More »
  • News

    ചെന്നെയിൽ സ്കൂൾവാനിൽ ട്രെയിനിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു

    ചെന്നൈ കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു. ഗേറ്റ് കീപ്പറായിരുന്ന പങ്കജ് കുമാറിനെയാണ് ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തത്. കടലൂരിലെ സെമ്മങ്കുപ്പത്തിൽ ഇന്ന് രാവിലെ 7.45നായിരുന്നു അപകടം നടന്നത്. കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ നടത്തിയ പ്രഥാമിക അന്വേഷണത്തിൽ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചപ്പോഴാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് വ്യക്തമായി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും…

    Read More »
Back to top button