-
News
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിൽ കഴിയുന്നവരുടെ ചിലവ് സർക്കാർ ഏറ്റെടുക്കും
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആശുപത്രി ചിലവ് ഏറ്റെടുത്ത് സർക്കാർ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചിറ്റൂർ എംഎൽഎ കൂടിയായ മന്ത്രി കെ കൃഷ്ണൻകുട്ടിയോട് സംസാരിച്ചു. ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയെന്ന് കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ചികിത്സയിലിരുന്ന ആറുവയസുകാരൻ ആൽഫ്രഡ് നാലു വയസുകാരി എമിലീന എന്നിവർ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എമിലീനയുടെയും, മൂന്നേകാലോടെ ആൽഫ്രഡിന്റെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ ആൽഫ്രഡിന് 75 ശതമാനവും,…
Read More » -
News
നിമിഷപ്രിയയുടെ മോചനം: ഇടപെടല്‍ തേടിയുള്ള ഹര്‍ജിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് നടപടി. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ ആരംഭിച്ച കഴിഞ്ഞതായാണ് സൂചന. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ…
Read More » -
News
കീം റാങ്ക് ലിസ്റ്റ് വിവാദം: കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കും
കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍. കോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു പിന്തുണ നല്‍കണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികള്‍ക്ക് എതിരെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നിയമം മറ്റുള്ളവര്‍ക്ക് ദോഷമാണെന്ന് കാണുമ്പോള്‍ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ പിന്നോട്ട് പോയതില്‍ മനോവിഷമം ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള…
Read More » -
News
ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ…
Read More » -
Business
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം : ഒരു പവന് 520 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന്…
Read More » -
News
സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് പി ആർ ശിവശങ്കർ
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ ഭിന്നത.. മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും പി ആർ ശിവശങ്കർ ഒഴിവായിമുൻ സംസ്ഥാന വക്താവും നിലവിൽ സംസ്ഥാന സമിതി അംഗവുമാണ്. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പക്ഷത്തെ വെട്ടിയൊതുക്കിബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. 10 വൈസ് പ്രസിഡണ്ടുമാരും, നാല് ജനറൽ സെക്രട്ടറിയും, 10 സെക്രട്ടറിമാരുടെയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.. പ്രധാന ഭാരവാഹികളെല്ലാം കടുത്ത സുരേന്ദ്ര പക്ഷ…
Read More » -
News
സ്കൂൾ സമയ വിവാദം; ‘സർക്കാരിനെ വിരട്ടരുത്, സമയമാറ്റം ആലോചനയിലില്ല’ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം…
Read More » -
News
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശൻ ചോദിച്ചു. സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ…
Read More » -
News
സർവകലാശാലകളിൽ കാവിവത്കരണ ശ്രമം ; ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗം: എം.വി ഗോവിന്ദൻ
സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വലിയ മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിൽ മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിൽ ആണ്. ഇതിനെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഗവർണർമാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാർ സ്വീകരിക്കുന്നത്. അതാണ്…
Read More » -
News
തിരുവനന്തപുരം ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ മരണം ; മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് ആരോപണം
തിരുവനന്തപുരം കഴക്കൂട്ടത്ത് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് മാതാവ്. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മേലുദ്യുഗോസ്ഥരുടെ സമ്മർദമുണ്ടായെന്നും ഒപ്പിട്ടു കൊടുത്താൽ താൻ കുടുങ്ങുമെന്ന് മകൻ പറഞ്ഞിരുന്നുവെന്നും മരിച്ച ജയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ചെങ്കോട്ടുകോണത്തിന് സമീപമുള്ള വീട്ടിൽ പൊലീസ് ടെലി കമ്മ്യൂണികേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജയ്സൺ അലക്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലേക്ക് പോയ ജയ്സൺ തിരിച്ചുവന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.
Read More »