• News

    കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി: സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍

    കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. പുനക്രമീകരിച്ച റാങ്കു പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഹാജരാകും. സുപ്രിംകോടതിയിലെ ഹര്‍ജി പ്രവേശന നടപടികളെ സങ്കീര്‍ണ്ണം ആക്കില്ല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതികരിച്ചു. ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.…

    Read More »
  • News

    കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സമരങ്ങൾ; വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

    കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയാണ് നിലവിലെ തീരുമാനം. കാലിക്കറ്റ് സർവകലാശാലയിലെ…

    Read More »
  • News

    ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

    ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ…

    Read More »
  • News

    ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ

    ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. നിലവിലെ വിവാദങ്ങളിൽ മന്ത്രിയുടെ രാജി വയ്ക്കേണ്ടതില്ലായെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു. ഇത് വിവാദങ്ങൾ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമർശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും…

    Read More »
  • News

    തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂരില്‍, ആളപായമില്ല

    തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന്ന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ…

    Read More »
  • News

    വിഷ വാതക ചോര്‍ച്ച; മംഗളൂരുവിൽ മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു

    കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ അടച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് ടാങ്ക് പ്ലാറ്റ്ഫോമിന് മുകളില്‍ ചെന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.…

    Read More »
  • News

    ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

    വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ്…

    Read More »
  • News

    അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

    അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുതിയ ഭാരവാഹി പട്ടികയിൽ സുരേഷ് ഗോപിക്കും അതൃപ്തിയുള്ളതായി സൂചന. തൃശൂർ ജില്ല പ്രസിഡൻ്റായിരുന്ന കെ കെ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാത്തതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ അടുപ്പക്കാരായ പി ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെയും പരിഗണിച്ചില്ല. ആഘോഷമായി നടത്തിയ ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി സുരേഷ് ഗോപി നേരത്തേ അമിത് ഷായിൽ…

    Read More »
  • News

    തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

    തിരുവനന്തപുരത്ത് നീന്തൽ പരിശീലന കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്ന വേങ്കവിളയിലെ കുളത്തിലാണ് അപകടം ഉണ്ടായത്. കുശർകോട് സ്വദേശികളായ ആരോമൽ,ഷിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുളത്തിൽ കുളിക്കാൻ ഇറങ്ങവെയായിരുന്നു അപകടം. ഇന്ന് ഉച്ചയോടെ പരിശീലനം ഇല്ലാത്ത സമയം നോക്കി കുശർകോട് സ്വദേശികളായ ഏഴു കുട്ടികൾ പരിശീലന കേന്ദ്രത്തിന്റെ ഗേറ്റ് കടന്ന് കുളത്തിൽ കുളിക്കാൻ ഇറങ്ങി. കുളിക്കുന്നതിനിടയിൽ 13 വയസുളള ആരോമൽ,14 വയസുകാരനായ ഷിനിൽ എന്നിവർ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ചതോടെയാണ്…

    Read More »
  • Kerala

    നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി ; വിഴുങ്ങിയത് 50 ലഹരി ഗുളികകൾ

    നെടുമ്പാശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി. മയക്കുമരുന്ന് കേസിൽ പിടിയിലായതോടെയാണ് ഇവർ കയ്യിൽ ഉണ്ടായിരുന്ന ലഹരി ഗുളികകൾ വിഴുങ്ങിയത്. 50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിലെത്തിയത്. ഡിആർഐ കൊച്ചി യൂണിറ്റ് ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികൾ ഗുളിക വിഴുങ്ങിയത്. എന്നാൽ ഇത്രയധികം ഗുളികൾ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയുണ്ട്.…

    Read More »
Back to top button