-
News
നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു
കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസ്, മറയന്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും. കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട്…
Read More » -
News
മഴക്കെടുതി ; കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കുട്ടനാട്ടില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ വീട് വിട്ടുവന്ന…
Read More » -
News
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ…
Read More » -
News
സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍
കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അധ്യാപകന്‍ ഗുരുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അപലപനീയമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി ഡി സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുത ആണെന്നും അദ്ദേഹം വാദിച്ചു. ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല. ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുരേന്ദ്രന്‍…
Read More » -
News
സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.കാസർകോട് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഓഗസ്റ്റ് ആറിന് മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. സംഭവത്തിൽ എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ‘ബ്രിട്ടീഷുകാരുടെ…
Read More » -
News
ശബരിമല നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിന് തിരിച്ചടി; കുരുക്കായി സ്വന്തം കൈപ്പടയിലെ കുറിപ്പ്
ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുൻ അംഗം എ അജികുമാറിനും വലിയ തിരിച്ചടി. ഇരുവർക്കുമെതിരെ നിർണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനും നിർദേശിച്ചുകൊണ്ട് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം. നിലവിലെ ടെൻഡർ റദ്ദാക്കാൻ അനുവദിക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു’…
Read More » -
News
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വിഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടി ടി ജിസ്‌മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ…
Read More » -
News
വന്ദേമാതരം പൂർണമായി ചൊല്ലുക എന്നത് ആര്‍എസ്എസ് നയം; സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ്
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് അര്‍ത്ഥം വരുന്ന ചീഫ് സെക്രട്ടറിയുടെ വിവാദമായ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണ്. പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്‌പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു വഖഫ് ബോര്‍ഡ് നിയമന വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. തങ്ങൾ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് നിര്‍മ്മിച്ചുകൊള്ളാം എന്ന് കോണ്‍ഗ്രസ്…
Read More » -
News
അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അർജുൻ ആയങ്കി ഇന്ന് കീഴടങ്ങാൻ ഉറപ്പിച്ചാണ് തന്നെ കാണാൻ എത്തിയതെന്ന് അഡ്വക്കേറ്റ് ഡെലീറ്റ ടൈറ്റസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് എത്തിയ ഉടൻ ആയങ്കിയെ കൈമാറി എന്നും…
Read More » -
News
ഓട്ടോ ഡ്രൈവറുടെ സംശയം തുമ്പായി; അര്‍ജുനെ പിടികൂടിയത് അതിസാഹസികമായി
കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഡിഐജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ്…
Read More »