-
News
സ്കൂൾ സമയമാറ്റം; മത സംഘടനകളെ കേൾക്കാൻ സർക്കാർ, വെള്ളിയാഴ്ച ചർച്ച
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ച നടത്തും. വൈകീട്ട് നാലരയ്ക്കു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചേംബറിൽ വച്ചാണ് ചർച്ച. മദ്രസാ വിദ്യാഭ്യാസ ബോർഡ് അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുക. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. സമസ്ത ഏകോപന സമിതിയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകൾ സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സമര പ്രഖ്യാപനമടക്കം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്കു തയ്യാറായത്.ഭൂരിപക്ഷം രക്ഷിതാക്കളും സ്കൂൾ സമയ മാറ്റത്തെ അംഗീകരിക്കുന്നു എന്ന പഠന റിപ്പോർട്ടിലെ എതിർപ്പായിരിക്കും…
Read More » -
News
കാസർകോട് എല്‍പിജി ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; നാളെ പ്രാദേശിക അവധി
കാസര്‍കോട് പടന്നക്കാട് എല്‍പിജി ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികളായ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ല. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനും അനുമതിയില്ല. ടാങ്കര്‍ മറിഞ്ഞ പ്രദേശത്ത് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. ടാങ്കര്‍ സുരക്ഷിതമായി ഉയര്‍ത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും. അതേ സമയം നാളെ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങോത്ത് വരെയുള്ള 18,19,26 വാര്‍ഡുകള്‍ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.…
Read More » -
News
താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ
താരസംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് 6 പേർ. ജഗദീഷ്, ശ്വേത മേനോൻ, ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പത്രിക സമർപ്പിച്ചു. ജോയ് മാത്യുവിൻ്റെ പത്രിക തള്ളിയിട്ടുമുണ്ട്. ആകെ 74 നാമനിർദ്ദേശപത്രികൾ ലഭിച്ചതായി ഇലക്ഷൻ ഓഫീസർ പൂജപ്പുര രാധാകൃഷ്ണൻ അറിയിച്ചു. പലരും ഒന്നിൽ കൂടുതൽ സ്ഥാനങ്ങളിലേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 31നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 31ന് വൈകിട്ട് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്…
Read More » -
News
ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് ഫലം ഇന്നും ലഭിച്ചില്ല. വെള്ളി. ശനി. ഞായർ വാരാന്ത്യ അവധി ആയതിനാൽ ഫോറൻസിക് ഫലം ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി അഖില ഷാർജ പോലീസിന് പരാതി നൽകിയിട്ടുണ്ട്. അതുല്യയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അതുല്യയുടെ കുടുംബം ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ…
Read More » -
News
50 പേരുമായി പോയ റഷ്യൻ വിമാനം ചൈനയുടെ അതിർത്തിയിൽ തകർന്നു വീണു
50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എഎൻ – 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന…
Read More » -
News
മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ
2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമാക്കരുതെന്ന പരാമര്‍ശത്തോടെയാണ് സുപ്രീം കോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതി വിധിക്ക് പിന്നാലെ ജയില്‍ മോചിതരായ പ്രതികളെ തിരികെ ജയിലില്‍ അടയ്ക്കണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഹര്‍ജിയില്‍ കേസിലെ എല്ലാ പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികരണം തേടിയാണ് നോട്ടീസ്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കോടീശ്വര്‍…
Read More » -
News
എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്‍റിംഗ് ഓഫീസര്‍. കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവിൽ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചു. ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് സര്‍ക്കാർ പറയുന്നു. അതേസമയം, സര്‍ക്കാർ നടപടിയിൽ നിരവധി പാകപ്പിഴകളുണ്ട്. പ്രശാന്ത്…
Read More » -
Business
സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1000 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 74,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപ കൂടിയതിന് പിന്നാലെയാണ് വില ഒറ്റയടിക്ക് 1000 രൂപ ഇടിഞ്ഞത്. ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. 9255 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 75,000 കടന്ന് കുതിച്ച വിലയിലാണ് വന്‍ ഇടിവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ…
Read More » -
News
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്
കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ ഓരേസമയം…
Read More » -
News
കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതൽ 26-ന് രാത്രി 8.30…
Read More »