-
News
കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്.തന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ട്.നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും താരം നേരത്തെ പ്രതികരിച്ചിരുന്നു. നേരത്തെ കമല്‍ഹാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രി…
Read More » -
News
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു, 17 പേർക്ക് പരിക്ക്
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പ്രഭാതപാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന്…
Read More » -
News
ദിവസങ്ങൾക്ക് മുമ്പുള്ള തയ്യാറെടുപ്പ്; ഗോവിന്ദച്ചാമിയുടെ പക്കൽ നിന്നും ചെറിയ ആയുധങ്ങൾ കണ്ടെത്തി; പൊലീസ്
സൗമ്യ വധകേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ പദ്ധതി ആരംഭിച്ചിരുന്നുവെന്ന് പൊലീസ്. ചാടി പോയ വിവരം മനസ്സിലാക്കിയ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലയിൽ ഉടനീളം പരിശോധന വ്യാപിപ്പിച്ചിരുന്നുവെന്നും കൃത്യമായ സെർച്ച് ഓപ്പറേഷൻ വഴിയാണ് പ്രതിയെ പിടികൂടിയതെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ 4.15നാണ് പ്രതി ജയിൽ ചാടിയത്. വിവരം പുറത്ത് വിട്ടത്തോടെ പൊതുജനങ്ങളിൽ ചിലർ ബന്ധപ്പെട്ടിരുന്നു. ഇതിൽ മൂന്നോളം പേർ കൃത്യമായ വിവരം നൽകി. സ്ഥലത്ത് എത്തുമ്പോൾ കിണറ്റിനുള്ളിൽ മറഞ്ഞ് നിൽക്കുന്ന രീതിയിലായിരുന്നു…
Read More » -
News
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം;കണ്ണൂർ ജയിലിലെ ഹെഡ് വാർഡനും മൂന്ന് വാർഡൻമാർക്കും സസ്‌പെൻഷൻ
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി. അല്പസമയം മുൻപാണ് ഗോവിന്ദച്ചാമിയെ തളാപ്പിലെ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ കണ്ടതും അദ്ദേഹത്തിനുണ്ടായ സംശയവുമാണ് ഗോവിന്ദച്ചാമിയെ പിടികൂടാൻ സഹായകമായത്. കണ്ണൂർ ബെെപ്പാസ് റോഡിൽ വെച്ചാണ് റോഡിന്‍റെ വലതുവശം ചേർന്ന് ഒരാൾ നടന്നുപോകുന്നതായി കണ്ടത്. തലയിൽ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ…
Read More » -
Kerala
ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തളാപ്പ് ഭാഗത്ത് കണ്ണൂര്‍ ഡിസിസി ഓഫീസിന് അടുത്ത് നിന്ന് ഗോവിന്ദച്ചാമി എന്ന് കരുതപ്പെടുന്ന ആളെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കള്ളി ഷര്‍ട്ടും അടുത്ത പാന്‍സും ധരിച്ച ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്. ഇയാളുടെ കൈയ്യില്‍ കയ്യില്‍ ഒരു പൊതിയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ മതില്‍ ചാടി…
Read More » -
ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കണ്ണൂർ ഡി ഐ ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പരിശോധന നടത്താനും സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. അതിർത്തികളിലും ശക്തമായ പരിശോധന നടത്തി വരികയാണ്. കർണാടക – തമിഴ്നാട് പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിട്ടുണ്ട്. അതേസമയം, എത്രയും വേഗം ജയിൽ ചാടിയ പ്രതി ഗോവിന്ദച്ചാമിയെ പിടികൂടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡി ജി പി റവാഡ ചന്ദ്രശേഖരനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്ന് പുലർച്ചയോടെയാണ്…
Read More » -
News
‘ഒറ്റക്കൈ വച്ച് എങ്ങനെ ചാടി?, അവനെ പിടിച്ചേ പറ്റു’; പ്രതികരിച്ച് സൗമ്യയുടെ അമ്മ
ഇത്രയും വലിയ ജയിൽ ഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന ചോദ്യവുമായി സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതൽ തന്റെ ശരീരം വിറയ്ക്കുകയാണ്. ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നു അവർ ആവശ്യപ്പെട്ടു. ഇപ്പോഴാണ് വിവരമറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇതുകേട്ടിട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ…
Read More » -
News
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന്…
Read More » -
News
ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര; എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി
ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി. അജിത് കുമാറിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ആഭ്യന്തരവകുപ്പിൻ്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാര്‍ശ ചെയ്യുന്നു വിവിഐപിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ ട്രാക്ടർ ഓടിച്ച ഡ്രൈവറിനെതിരെയാണ് പൊലീസ് നടപടിയെടുത്തിരുന്നത്. ചട്ടം ലംഘിച്ച് യാത്ര നടത്തിയ എഡിജിപിക്കെതിരെയല്ല ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്. ഹൈക്കോടതി…
Read More »