• News

    സംസ്ഥാനത്ത് പുതിയൊരു സെന്‍ട്രല്‍ ജയില്‍ കൂടി; തീരുമാനം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍.

    താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ കൂടി നിര്‍മിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍…

    Read More »
  • News

    കനത്ത മഴ: എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചു.

    എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ രാത്രി യാത്ര നിരോധിച്ചു. ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കളമശ്ശേരി, ഇടപ്പള്ളി, എംജി റോഡ്, പാലാരിവട്ടം പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പരിസരങ്ങളിലും മഴ ശക്തമായതോടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് എത്തിയ ആകാശ എയർ, ഇൻഡിഗോ എന്നിവയും അഗത്തിയിൽ നിന്ന് എത്തിയ അലയൻസ് എയറുമാണ് തിരിച്ചുവിട്ടത്. തോപ്പുംപടിയിൽ നിർത്തിയിട്ടിരുന്ന ബസിനു…

    Read More »
  • News

    ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവച്ചു

    വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. രാജി കെപിസിസി അംഗീകരിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നേരത്തെ രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് രാജി. പാലോട് രവിയുടെ പരാമര്‍ശത്തിനെതിരെ വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും.…

    Read More »
  • News

    ‘സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണം‘; കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

    സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കാൻ അഞ്ച് കർമ പദ്ധതികൾ നടപ്പിലാക്കണമെന്ന് നിർദേശം നൽകി. രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഇടപെടൽ. സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, എമർജൻസി എക്സിക്റ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം. അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച്…

    Read More »
  • News

    കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ വഴക്കാണെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ഈ പെണ്‍കുട്ടി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തിരികെ പോവുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു.

    Read More »
  • News

    ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000ത്തിൽ നിന്ന് 3500ലേക്ക് വര്‍ധിപ്പിച്ച് കേന്ദ്രം; സ്വാഗതം ചെയ്ത് കേരളത്തിലെ ആശമാർ

    ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000ത്തിൽ നിന്ന് 3500 ആക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളത്തിലെ ആശമാർ. നാമമാത്രമായ വർധനവാണ് ഉണ്ടായിട്ടുള്ളത് എങ്കിലും ഈ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണ് എന്നും കേരളത്തിൽ എംപിമാർ പാർലമെന്റിൽ കൃത്യമായി വിഷയം ഉന്നയിച്ചെന്നും ആശ വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ് മിനി പറഞ്ഞു. ഇന്ത്യയിലെ പത്ത് ലക്ഷത്തോളം വരുന്ന ആശ വർക്കർമാർക്ക് ഉപകാരമാകുന്ന തീരുമാനമാണിത്. കേരളത്തിൽ നടക്കുന്ന ഈ സമരത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ആശ വർക്കർമാർക്കും പ്രയോജനം ലഭിച്ചുവെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഹോണറേറിയവും…

    Read More »
  • News

    കനത്ത മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

    കനത്ത മഴയെത്തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകളും നിലവില്‍ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും(ആകെ 12 ഇഞ്ച്). ഇതു മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20സെ.മീ. കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന്…

    Read More »
  • News

    സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്നത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ്…

    Read More »
  • News

    ഗോവിന്ദച്ചാമി റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, തെളിവെടുപ്പ് നടത്തി പൊലീസ്

    കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു. ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴു ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,…

    Read More »
Back to top button