• News

    ഒരുമണിക്കൂറോളം നീണ്ട പരിശോധന, ലാപ്ടോപ്പ് പിടിച്ചെടുത്തു; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

    പോലീസിനും ആഭ്യന്തരമന്ത്രിക്കുംനേരേ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് ലാപ്‌ടോപ്പ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി സൈബർ പോലീസാണ് അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട പരിശോധനയിൽ ഇയാളുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. അർജുന് കേസ് നടത്താൻ പണം സ്വരൂപിക്കാനായി ക്രൗഡ് ഫണ്ടിങ്‌ നടത്തിയതിന് ശനിയാഴ്ച അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ക്രിമിനൽ കേസിൽ ഒളിവിലിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളികളും അധിക്ഷേപവും നടത്തിയതിന്…

    Read More »
  • News

    കർക്കിടകവാവ് ബലിത‍ർപ്പണം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

    കർക്കിടക വാവുബലിത‍ർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിലും നിയന്ത്രണമുണ്ട്. ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപം സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ശംഖുംമുഖത്ത് ബലിതര്‍പ്പണത്തിനായി വരുന്നവരുടെ വാഹനങ്ങള്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍ കര്‍വ്വ് ഭാഗത്തുളള ഗ്രൗണ്ടിലും ബെയ്ലി…

    Read More »
  • Kerala

    ‘മാനുഷിക പരി​ഗണന നോക്കാതെ സ്ഥലം മാറ്റുന്നു’; ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെ വിമർശിച്ച് എം വി ​ഗോവിന്ദൻ

    കാസർകോട് ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെ വിമർശിച്ച് എംവി ​ഗോവിന്ദൻ. ദീപ ലേഖ മരിച്ചത് മനോവിഷമം മൂലമെന്ന് പറഞ്ഞ എംവി ​ഗോവിന്ദൻ ജീവനക്കാരെ മാനുഷിക പരിഗണന നോക്കാതെ സ്ഥലം മാറ്റുന്നുവന്നും വിമർശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയെന്ന ഉത്തരവ് ഇന്നലെ വന്നിരുന്നു. ഇതിന്‍റെ സങ്കടത്തിലായിരുന്നു ദീപ ലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു. 51കാരിയായ ദീപ ലേഖ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൊക്ലി പഞ്ചായത്തിലേക്ക് സ്ഥലം മാറി എത്തിയത്.…

    Read More »
  • News

    കാസർഗോഡ് കളക്ടറേറ്റിലെ ക്ലർക്ക് ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ

    കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക്‌ ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ നിർദേശം നൽകി. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കളക്ടറേറ്റ് പരിസരത്തു വെച്ചായിരുന്നു ആശാലത എലിവിഷം കഴിച്ചത്. കാസറഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാർ സെല്ലിലെ യു ഡി ക്ലർക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയിരുന്നു. അതിനിടയിൽ ആണ് കളക്ടറേറ്റ് പരിസരത്തു വെച്ച് എലിവിഷം…

    Read More »
  • News

    കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

    കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ. റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും വിഷയം സംസാരിച്ചു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥ മരണപ്പെട്ടത്. ആശുപത്രിയിൽ വച്ച് പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളതെന്നും, ആർക്കുമെതിരെയും പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി എപി അനിൽകുമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം…

    Read More »
  • News

    ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

    പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. ബില്ലുകള്‍ അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ എത്താതെ അമിത് ഷാ. പകരം സഹമന്ത്രിമാര്‍ ബില്ലുകള്‍ അവതരിപ്പിച്ചു. അമിത് ഷാ സഭയില്‍ എത്താത്തതില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വച്ചു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ അവസാന വാരവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അമിത് ഷാ യുടെ പേരില്‍ രണ്ട് ബില്ലുകളായിരുന്നു ലിസ്റ്റ് ചെയ്തത്. എന്നാല്‍, കേരളത്തിന്റെ പേരു മാറ്റുന്ന ബില്ല് സഹമന്ത്രി നിത്യാനന്ദ റായും സഹകരണ ഭേദഗതി ബില്‍…

    Read More »
  • News

    ‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല‘, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

    മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. ആ​ശ​ങ്ക​കളും പ​രാ​തി​ക​ളും കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ…

    Read More »
  • News

    വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

    കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ…

    Read More »
  • News

    അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

    നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ എത്തി ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം തുടരുന്നതിനിടെ, അമിത് ഷാ സഭയില്‍ എന്നെത്തുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച ലോക്‌സഭ നാലു ബില്ലുകളാണ് പരിഗണിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍, കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്.…

    Read More »
  • News

    അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

    പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുന്നത്.…

    Read More »
Back to top button