• News

    രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം; ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

    ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമതീരുമാനം പ്രസ്താവിക്കുക. ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്‌ഐടി കോടതിയെ അറിയിക്കും. പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഭവം നടന്ന മുറി തിരിച്ചറിയുകയും ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

    ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. നാളെ കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് ഇന്നലെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന് അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക്…

    Read More »
  • News

    ടോള്‍ പിരിവിനെതിരെ പ്രതിഷേധം; പന്തീരങ്കാവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

    ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.…

    Read More »
  • News

    കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

    കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍…

    Read More »
  • News

    ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം. അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും. എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ്…

    Read More »
  • News

    സിപിഐ എം സംസ്ഥാന വ്യാപക ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം

    സംസ്ഥാനത്ത്‌ സിപിഐ എം നേതാക്കളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിന്‌ ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പ്‌, സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കും.സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിവിധയിടങ്ങളിൽ സന്ദർശനത്തിന് നേതൃത്വം നൽകും. തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി പരിധിയിൽ എം.എ ബേബിയും, വെള്ളറടയിൽ എം.വി ഗോവിന്ദനും ഇന്ന് രാവിലെ ഗൃഹസന്ദർശനം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർന്നുകൂടെന്ന്‌ ജനങ്ങളെ…

    Read More »
  • News

    എസ്‌ഐടിയുടെ നിര്‍ണായ നീക്കം ; ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റ്

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് അറസ്റ്റില്‍. എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കര്‍ദാസ് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാങ്കേതികമായ നടപടിക്രമം മാത്രമാണ് ഈ അറസ്റ്റ്. പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡിലെ അംഗമാണ് ശങ്കര്‍ദാസ്. ആശുപത്രിയില്‍ നിന്ന് പോലും മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. ചോദ്യം ചെയ്യാനോ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും.…

    Read More »
  • News

    ‘സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍’; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി

    ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. രാഹുല്‍ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നോട്ടീസില്‍ പറയുന്നു. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടര്‍നടപടി. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍…

    Read More »
  • News

    രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

    പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുല്‍ ക്രൂശിക്കപ്പെടേണ്ടതില്ല” ശ്രീനാദേവി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞതിങ്ങനെയാണ്. ചിലര്‍ അജന്‍ഡ വച്ച് നടത്തുന്ന കഥാപ്രസംഗങ്ങളില്‍ എത്രമാത്രം വാസ്തവമുണ്ടെന്നത് ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. കഥകള്‍ മെനയപ്പെടുന്നുണ്ടോയെന്നതും വിലയിരുത്തണം. അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും…

    Read More »
  • Tech

    ഡ്രാഗണ്‍ ഭൂമിയിലേക്ക്; നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു

    ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്.

    Read More »
Back to top button