• Business

    സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക്…

    Read More »
  • News

    ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

    ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. ജെഎംഎം പാര്‍ട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ…

    Read More »
  • News

    ‘സഹോദരന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം, എന്റെ രാഷ്ട്രീയത്തെ എപ്പോഴും പരിഹസിക്കുന്ന വ്യക്തി’; പി കെ ഫിറോസ്

    ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ ഇടപെടില്ലെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് തന്റെ രാഷ്ട്രീയത്തോട് യാതൊരു യോജിപ്പും ഇല്ല. എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് പരിശോധിച്ചാല്‍ അത്…

    Read More »
  • News

    മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

    മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി. പാലക്കാട് മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ സമീപവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയായ മകളെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി റഫീക്കിന്റെ ഓട്ടോ അഗ്നിക്കിരയായത്. ഓട്ടോയ്ക്ക് തീ പിടിച്ച വിവരം അയല്‍ക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീ അണയ്ക്കുകയായിരുന്നു.…

    Read More »
  • News

    യുപിയിൽ തീർത്ഥാടകരുടെ കാർ കനാലിലേക്ക് മറിഞ്ഞു; 11 മരണം

    ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. ഗോണ്ടയിലെ ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. ക്ഷേത്ര ദർശനത്തിന് പോയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ ഭക്തർ സഞ്ചരിച്ച കാറാണ് തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ 15 പേരുണ്ടായിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

    Read More »
  • News

    കന്യാസ്ത്രീകളുടെ അറസ്റ്റും മോചനവും: രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തി’: എ എ റഹീം എംപി

    ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്തു ജയിലിലടച്ചവര്‍ തന്നെ ജയിലില്‍ നിന്ന് സ്വീകരിക്കാന്‍ പോയി നില്‍ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിലകുറഞ്ഞ രാഷ്ട്രീയ കളി നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിക്ക് വിവേചനശേഷി ഇല്ലെന്നാണോ എന്നാണോ കരുതുന്നത് എന്ന് ചോദിച്ച എ എറഹീം എംപി കേരളത്തിലെ ബിജെപി, മലയാളിയുടെ തിരിച്ചറിയില്‍ ശേഷിയെ വിലകുറച്ചു കാണരുതെന്നും വ്യക്തമാക്കി. മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക്…

    Read More »
  • News

    കൊല്ലം പരവൂരിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചു

    കൊല്ലത്ത് നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. വടിവാളുമായി എത്തിയ സംഘം ഓരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാർ കത്തിക്കുകയും ചെയ്തു. യാത്രികനായ കണ്ണനാണ് വെട്ടേറ്റത്. പരവൂർ പൂതക്കുളം ആശാരി മുക്കിൽ ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കാറിൽ എത്തിയ കണ്ണനെ ഒരു സംഘം യുവാക്കൾ പിന്തുടർന്നെത്തി മർദ്ദിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ തല്ലിപ്പൊട്ടിക്കുകയുമായിരുന്നു. പുറത്തിറങ്ങാതിരുന്ന കണ്ണനെ കാറിന് പുറത്തേക്ക് വലിച്ചിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികളും വെട്ടേറ്റ കണ്ണനും ഓടി രക്ഷപ്പെട്ടുകയായിരുന്നു. കാറിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാ സേനയെത്തി അണച്ചു. തടർന്ന് പരവൂർ പൊലീസ്…

    Read More »
  • News

    ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്; പി.കെ ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

    ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്. ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും…

    Read More »
  • News

    പൊലീസ് കാവൽ; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

    പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് തടവുപുള്ളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പൊലീസുകാരെ…

    Read More »
  • News

    വി.സി നിയമനം; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്

    വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവാണ്. വി.സി നിയമനത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ട്. ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.ഉത്തരവ് വരുന്നതിനു മുന്‍പ് ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം ആരംഭിച്ചിരുന്നു. പ്രശ്‌നത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചര്‍ച്ചകള്‍ എല്ലാം പോസിറ്റീവ് ആണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.…

    Read More »
Back to top button