• News

    അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: കായികമന്ത്രി

    മലപ്പുറം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. ടീമിനെ എത്തിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറാണെന്നും, ആവശ്യമായ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പെയിനിലേക്ക് പോയതിന് 13 ലക്ഷം രൂപ ചെലവഴിച്ചെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനില്‍ മാത്രമല്ല പോയത്; ഓസ്ട്രേലിയ, ക്യൂബ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കായിക വികസനത്തിനായി കരാറുകള്‍ ഉണ്ടാക്കാനാണ്…

    Read More »
  • News

    തൃശൂരിലും വോട്ടര്‍ പട്ടികയില്‍ തിരിമറി; വരണാധികാരിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ്

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ട് ചേര്‍ത്തെന്നും വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയതായി അദ്ദേഹം പറഞ്ഞു. ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് സുരേഷ് ഗോപിയുടെയും അനിയന്റെ കുടുംബം വോട്ട് ചേര്‍ത്തത്. പതിനൊന്നു വോട്ടുകളാണ് അവിടെ ചേര്‍ത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന കമ്പനിക്ക് കൊടുത്തെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂരില്‍ ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നുകൂടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.…

    Read More »
  • International

    നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തിയതി തേടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

    യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി…

    Read More »
  • News

    ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

    പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കറുപ്പകം കോളജിലെ ബയോ ടെക്നോളജി വിദ്യാർഥികളാണ് മരിച്ചത്. ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരണപ്പെട്ടത്. നാലരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിലെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു . ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം…

    Read More »
  • News

    ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം’, സംശയാസ്പദമെന്ന് വി എസ് സുനിൽ കുമാർ

    തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട്…

    Read More »
  • News

    കുട്ടികള്‍ക്കെതിരായി അതിക്രമം; സുരക്ഷാ മിത്രം പദ്ധതി ആരംഭിച്ചു

    വീട്ടിലും സ്‌കൂളിലും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാ മിത്രം പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടക്കം കുറിച്ചു. കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. ഇതിനായി സ്‌കൂളുകളില്‍ ഹെല്‍പ്പ് ബോക്‌സ് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രധാന അധ്യാപികയുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ്പ് ബോക്‌സ് പ്രവര്‍ത്തനം, ഓരോ ആഴ്ചയും ഇത് പരിശോധിക്കും. ജില്ലാ തലത്തില്‍ കൗണ്‍സിലര്‍മാരുടെ യോഗം സ്ഥിരമായി വിളിച്ചുചേര്‍ക്കു. വിദ്യാഭ്യാസ…

    Read More »
  • News

    അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍

    രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഈ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തുനിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി,…

    Read More »
  • News

    ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്’; താരങ്ങൾക്ക് വിലക്കേർപ്പെടുത്തി അമ്മ

    ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾ ഉടലെടുത്തതോടെ പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ. പരസ്യ പ്രതികരണം നടത്തിയാൽ കർശന നടപടിയെടുക്കുമെന്നാണ് വരണാധികാരി അഡ്വ കെ മനോജ് ചന്ദ്രന്റെ മുന്നറിയിപ്പ്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും താരങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അമ്മയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചേരിതിരിഞ്ഞ് താരങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. പലരും മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇക്കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബുവും ഉഷ ഹസീനയും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം മാല പാർവതിയടക്കമുള്ള നടിമാർ പരസ്യ…

    Read More »
  • Business

    റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് : പവന് 200 രൂപ കുറഞ്ഞു

    റെക്കോര്‍ഡുകള്‍ ഭേദിച്ച കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് വില 75,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില പിന്നീട് വീണ്ടും ഉയരാന്‍ തുടങ്ങി. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികമാണ്…

    Read More »
  • News

    വായടപ്പിക്കാനുള്ള ആരോഗ്യമന്ത്രിയുടെ ഗൂഢാലോചന, ഹാരിസിൻ്റെ മേൽ ഒരുതരി മണ്ണ് വീഴാൻ സമ്മതിക്കില്ല: വി ഡി സതീശൻ

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇന്ന് പ്രിൻസിപ്പൽ നടത്തിയ പത്രസമ്മേളനമെന്നും ഡോ, ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആ…

    Read More »
Back to top button