-
News
താമരശ്ശേരി അറവുമാലിന്യ കേന്ദ്രം ആക്രമണം: നാല് പേർ കൂടി പിടിയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
താമരശ്ശേരി കട്ടിപ്പാറയിലുള്ള സ്വകാര്യ അറവ് മാലിന്യ കേന്ദ്രം ആക്രമിച്ച സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കിൽ മുഹമ്മദ് ബഷീർ (44), കരിമ്പാലൻകുന്ന് ജിതിൻ വിനോദ് (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം ഒമ്പത് ആയി. ഇന്നലെയും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. താമരശ്ശേരി വാവാട് സ്വദേശി ഷഫീക് ആണ് പിടിയിലായത്. അതേസമയം, പ്ലാന്‍റ് ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. കഴിഞ്ഞ ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ്…
Read More » -
News
അന്വേഷണം ഹൈദരാബാദിലേക്ക്; ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ് തുടർന്ന് എസ് ഐ ടി
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പ് തുടരുന്നു. കേസിൽ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവിലും ചെന്നൈയിലുമെത്തി പരിശോധന നടത്തി. സ്വർണ്ണം കൈമാറിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയ കൽപ്പേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ചെന്നൈയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഹൈദരാബാദിലേക്ക് പോയേക്കും. സ്വർണ്ണം വേർപ്പെടുത്തിയതിന് പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായാണ് സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. സ്മാര്‍ട് ക്രിയേഷന്‍സ്…
Read More » -
News
പിഎം ശ്രീ പദ്ധതി ; കരാർ റദ്ദാക്കണമെന്ന നിലപാടിലുറച്ച് സിപിഐ, മുഖ്യമന്ത്രി അനുനയ ചർച്ച നടത്തും
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തും. അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. എഐഎസ്എഫ്, എഐവൈഎഫ്…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലേയും 6 കോർപറേഷനുകളിലെ…
Read More » -
News
സംസ്ഥാനത്ത് മഴ ഇന്നും തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിന് സാധ്യത
സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ…
Read More » -
News
അടിമാലി കൂമ്പന്‍പാറ മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു
അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചില്‍. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ…
Read More » -
News
ലത്തീൻ സഭ കൊച്ചി രൂപത ബിഷപ്പായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ പ്രഖ്യാപിച്ചു
ലത്തീൻ സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോൺസിഞ്ഞോർ ആന്‍റണി കാട്ടിപ്പറമ്പിലിനെയാണ് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചത്. രൂപതാ ആസ്ഥാനമായ ഫോർട്ട് കൊച്ചിയിലും വൈകിട്ട് മൂന്നരയ്ക്ക് ഔദ്യോഗിക പ്രഖ്യാപനം നടന്നു. രൂപതാ ബിഷപ്പ് ജോസഫ് കരിയിൽ 19 മാസം മുൻപ് വിരമിച്ചതോടെ നിലവിൽ അഡ്മിനിട്രേറ്റർ ഭരണത്തിലായിരുന്നു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലിന്‍റേയും മറ്റ് ബിഷപ്പുമാരുടേയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കൊച്ചി രൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിൽപ്പ് ജെയിസ് റാഫേൽ ആനാപറമ്പിൽ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി മുണ്ടംവേലി സ്വദേശിയാണ് പുതിയ ബിഷപ്പ്.
Read More » -
News
പി എം ശ്രീ; ‘കേരളം പഠിപ്പിക്കുന്നത് ഗാന്ധിഘാതകൻ ഗോഡ്സെ എന്ന് തന്നെ’; സിലബസ് അടിച്ചേൽപ്പിക്കാനാകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല.…
Read More » -
Uncategorized
വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെയാണ് കേരളത്തിലെ പല സ്‌കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണെന്ന് പറഞ്ഞത്. 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്? എല്ലാം നന്നാവട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സിപിഐയും സിപിഎമ്മിനും കോണ്‍ഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. ബിജെപിക്ക് അവരുടെ അവകാശം എന്നാല്‍, അന്തിമമായി പദ്ധതിയുടെ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്. പോറ്റിയുടെ ബംഗളൂരുവിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തെളിവെടുപ്പ് ആരംഭിച്ചു. വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍…
Read More »