• News

    അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി: ബില്‍ അംഗീകരിച്ച് മന്ത്രിസഭ

    അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച…

    Read More »
  • Business

    സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ ഇടിവ്

    സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം…

    Read More »
  • News

    സിപിഎമ്മിന്റെ ദയനീയമായ അധഃപതനം: പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമെന്ന് സതീശന്‍

    സിപിഎമ്മിന്റെ ദയനീയമായ അധഃപതനമാണ് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും സതീശന്‍ പറഞ്ഞു. ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്ക് കോടികളുടെ ആസ്തിയുണ്ടെന്നും എല്ലാ തരത്തിലും കളങ്കിതരാണെന്നുമാണ് ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞത്. എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശന്‍ പറഞ്ഞു. കരുവന്നൂരില്‍ 400 കോടിയലധികമാണ് പാവപ്പെട്ടവര്‍ക്ക് നഷ്ടമായത്. സിപിഎം നേതാാക്കള്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ആ കേസില്‍ ഇഡി അന്വേഷണം നടത്തിയിട്ട് എവിടെ…

    Read More »
  • News

    വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി: സംസ്ഥാന സിഇഒമാർക്ക് നിര്‍ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

    രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. കേരളത്തിലെ എസ്‌ ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ്വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം ഉടൻ നിലപാട് വ്യക്തമാക്കും. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കമ്മീഷൻ നടപടികളുമായി…

    Read More »
  • News

    കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; തന്ത്രിയുടെ തീരുമാനം അന്തിമമെന്നോർമിപ്പിച്ച് ഹൈക്കോടതി

    കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമമെന്നോർമിപ്പിച്ച് ഹൈക്കോടതി. കഴകം ജോലി മതപരമാണോ എന്നതിൽ തെളിവുകൾ വിശദമായി പരിശോധിക്കണമെന്നും, കഴകം മതപരമെങ്കിൽ നിയമനം തന്ത്രിയടങ്ങുന്ന സമിതിയ്ക്ക് മാത്രമേ നടത്താനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ തെക്കേ വാരിയത്ത് കുടുംബത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്നും, ദേവസ്വം നിയമന നടപടികൾ സിവിൽ കോടതിയുടെ തീർപ്പിന് വിധേയമെന്നും ഹൈക്കോടതി അറിയിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടുംബത്തിന്‍റെ വാദം നിലനിന്നില്ല.…

    Read More »
  • News

    വിവാദ ഫോൺ സംഭാഷണം; ശരത് പ്രസാദിന് സിപിഐഎം നേതൃത്വം ഇന്ന് നോട്ടീസ് നൽകും

    സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നേതൃത്വം നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ വിശദീകരണം മൂന്നു ദിവസത്തിനകം നൽകണമെന്നാണ് നിർദേശം. വിശദീകരണം എഴുതി നൽകാനാണ് നിർദേശം. അതേസമയം പുറത്തുവന്ന ഫോൺ സംഭാഷണം തന്റേതാണോയെന്ന് ഉറപ്പില്ലെന്നാണ് ശരത് പറയുന്നത്. ഫോൺ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ശരത് ആവശ്യപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തിൽ പേര് പരാമർശിക്കപ്പെട്ടവർ ​ഗുരു തുല്യരാണെന്ന് ശരത് പറയുന്നു. എന്നാൽ പുറത്തുവന്ന അഴിമതി ആരോപണ സംഭാഷണം ശരത് പ്രസാദിന്റെ തന്നെയെന്ന് സിപിഐഎം നടത്തറ ലോക്കൽ കമ്മിറ്റി…

    Read More »
  • News

    അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ; പ്രത്യേക മന്ത്രിസഭാ ഇന്ന് യോഗം ചേരും

    ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. അക്രമകാരികളായ മൃഗങ്ങളെ…

    Read More »
  • News

    8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍

    വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക…

    Read More »
  • News

    പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമ​ഗ്രാന്വഷണം നടത്തണമെന്ന് ഡിജിപി

    പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതിയിൽ സമ​ഗ്രാന്വഷണം നടത്തണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത സംഭവങ്ങളാണെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകണം. കുറച്ചു പേർ ചെയ്യുന്ന തെറ്റായ പ്രവർത്തനത്തിന് സേന മുഴുവൻ മോശമാകുന്ന സാഹചര്യമുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടി. തെറ്റായ ആരോപണങ്ങളും വരുന്നുണ്ട്. എല്ലാം വിശദമായി പരിശോധിച്ച് നടപടിയുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടു. ഉത്തരമേഖല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും ഡി

    Read More »
  • News

    ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേന

    സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യമായാണ് സംസ്ഥാന സമ്മേളനം ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് 2023 ഡിസംബറിലാണ് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. മുൻ എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് വൈക്കത്താണ് ബിനോയിയുടെ ജനനം. ബിഎ, എൽഎൽബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെയാണ്…

    Read More »
Back to top button