-
News
ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം നടത്താമെന്ന കേരള ഹൈക്കോടതി ഉത്തരവിന് ചോദ്യം ചെയ്ത് ഡോക്ടർ വിഎസ് മഹേന്ദ്ര കുമാറാണ് കോടതിയെ സമീപിച്ചത്. വ്യവസ്ഥകൾ പാലിച്ച് സംഗമം നടത്താം എന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവിനു മുമ്പ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജിയും സമർപ്പിച്ചിട്ടുണ്ട്.
Read More » -
News
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ ആചരിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’…
Read More » -
News
പൊലീസ് അതിക്രമം : യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്
തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ പൊലീസ് അതിക്രമം…
Read More » -
News
സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ കൃഷി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിന്റെ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബി അശോകിനെ ഇന്നലെ രാത്രിയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ( P & ARD ) പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥലം…
Read More » -
News
സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യമില്ല: മന്ത്രി വീണാ ജോർജ്ജ്
സർക്കാർ ആശുപത്രികളിൽ രോഗികൾ സ്വന്തം ചെലവിൽ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇത് സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലെന്ന് അവര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് പിന്നാലെയാണ് പ്രതികരണം. ഇതിനെ നിരുത്സാഹപ്പെടുത്തണം. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിനായി യുഡിഎഫ് കാലത്ത് ചെലവഴിച്ചത്15.60 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 41.84 കോടിയാണ് ചെലവഴിച്ചത്. ഈ സർക്കാർ 80.66 കോടി രൂപ ചെലവഴിച്ചു. 2021ൽ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ: ഒറ്റയടിക്ക് കൂടിയത് 640 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് ആനുപാതികയായി 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ്…
Read More » -
News
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരം
ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
Read More » -
Business
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ഇന്നുകൂടി അവസരം
2024 25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക് കൂടി നീട്ടി. ഇന്നലെ സമയപരിധി അവസാനിക്കാനിരിക്കേ, രാത്രി വൈകിയ വേളയിലാണ് ചൊവ്വാഴ്ച കൂടി പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കിയത്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കാരണം റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് കേന്ദ്ര നടപടി. ഐടിആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും…
Read More » -
News
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11ാം തീയതി സംഭവിച്ച മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്നു കണ്ടെത്തിയത്. തിരുവനന്തപുരത്ത് 52കാരിയും കൊല്ലത്ത് 91കാരനുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം അമീബിക്…
Read More » -
News
കന്നിമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും : കെഎസ്ആര്‍ടിസി പ്രത്യേക ചെയിന്‍ സര്‍വീസ് നടത്തും
കന്നിമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. 17 മുതല്‍ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20ന് സഹസ്രകലശപൂജ, 21ന് സഹസ്രകലശാഭിഷേകം. 21ന് രാത്രി 10ന് നടയടയ്ക്കും. പമ്പയില്‍ 20ന് ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ചാലക്കയം- പമ്പ റോഡിന്റെ വശത്ത് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ഭക്ഷണശാലയുടെ ഷെഡ് ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിര്‍മിക്കുന്നതിനാല്‍ അവിടെയും പാര്‍ക്കിങ് സൗകര്യം കുറവാണ്.…
Read More »