• News

    കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസ് : പ്രതി രജനിയുടെ ശിക്ഷാവിധി ഇന്ന്

    കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷാ വിധി ഇന്ന്. ഒഡിഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവര്‍ മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലായതിനാല്‍ ശിക്ഷ വിധിച്ചില്ല. ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. രജനിക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത…

    Read More »
  • News

    ഡിറ്റ് വാ ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും മ‍ഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മ‍ഴ തുടരുന്നത്. നാളെയോടെ ചു‍ഴലിക്കാറ്റ് വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വരുന്ന 5 അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മ‍ഴ തുടരും. മ‍ഴയ്ക്കൊപ്പം ഇടിമിന്നലിനും…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ; മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

    കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിന്‍റെ ജാമ്യ ഹ‍ർജ്ജിയിലെ വാദങ്ങളെ പൊളിച്ച് യുവതിയുടെ നിർണായ മൊഴി. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം…

    Read More »
  • News

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ​കരാറുകാരന് കാരണം കണിക്കൽ നോട്ടീസ്

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവത്തിൽ ​ഗുരുതര വീഴ്ചയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ തേൻ അഭിഷേകത്തിനു ഉപയോ​ഗിക്കരുതെന്നു നിർദ്ദേശിച്ചു. കരാറുകാരന് കാരണം കണിക്കൽ നോട്ടീസ് നൽകി. എന്നാൽ പരിശോധനയിൽ തേനിനു ​ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം വ്യക്തമാക്കി. അഷ്ടാഭിഷേകം, ​ഗണപതിഹോമം എന്നിവയ്ക്കു ഉപയോ​ഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ​ഗണപതി ഹോമത്തിനും…

    Read More »
  • Business

    സ്വർണവിലയിൽ വീണ്ടും വർധനവ് : പവന് 520 രൂപ വർധിച്ചു

    സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. പവന് 520 രൂപ വർധിച്ച് 94200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിലാണ് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്. സ്വർണത്തിന്റെ വില ഈ വർഷം തന്നെ ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്ന ആശങ്ക യാഥാർഥ്യമാക്കുന്ന തരത്തിലാണ് സ്വർണത്തിന്റെ…

    Read More »
  • News

    എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും

    എംഇഎസ് പ്രസിഡന്റ്‌ ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതിയെ തുടർന്നാണ് നടപടി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഓസ്ട്രേലിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ ഫസൽ ഗഫൂറിനെ കഴിഞ്ഞ ദിവസം ഇഡി തടഞ്ഞിരുന്നു. മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

    Read More »
  • Kerala

    ശബരിമല തിരക്ക് നിയന്ത്രണം; പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ്

    ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുതെന്നും വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്. സ്പോട്ട് ബുക്കിംഗ് 5000 ആയി…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസ് ; ‘സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള കേസിൽ അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുവതിക്ക് ഉറപ്പുനൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ ഉടൻ രൂപീകരിക്കും. ഇന്നലെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയത്. ഡിജിറ്റൽ തെളിവുകളും അവർ കൈമാറിയിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Read More »
  • News

    ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

    എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ക്രാഷ് ബാരിയറിൽ ഇടിച്ച് വാഹനം നിന്നതോടെ താഴ്ചയിലേക്ക് വീഴാതെ വലിയ അപകടമാണ് ഒഴിവായത്.

    Read More »
  • News

    റവന്യൂ ജില്ലാ സ്കൂൾ കലോൽസവം : കൊച്ചി കോർപറേഷൻ പരിധിയിൽ ഇന്ന് പ്രാദേശിക അവധി

    എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികൾ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം ഈ മാസം 25നാണ് ആരംഭിച്ചത്. എറണാകുളം നഗരത്തിൽ 16 വേദികളിലായി നടന്നുവരുന്ന മേള…

    Read More »
Back to top button