• News

    ബലാത്സംഗ കേസ് ; രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതം, രണ്ടാംപ്രതി ജോബി ജോസഫും ഒളിവിൽ

    ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ്രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം. കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്.…

    Read More »
  • News

    എസ്ഐആറും ലേബർ കോഡും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും; പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

    പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും. സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമാണ്.

    Read More »
  • News

    അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു,

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്. അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം…

    Read More »
  • News

    കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

    കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല. വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ്…

    Read More »
  • News

    എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്. കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും. കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്,…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്: അറസ്റ്റു ചെയ്യാൻ എഡിജിപിയുടെ നിർദേശം

    രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എ.ഡി.ജി. പി.എച്ച് വെങ്കിഡേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് രാഹുലിനായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ പോലീസ് ചോദ്യം ചെയ്യും.രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം ഉള്ളതിനാൽ കോയമ്പത്തൂരിലും പോലീസ് പരിശോധന നടത്തും.ഒരു സംഘം പോലീസുകാർ രാഹുലിനായി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലുള്ള…

    Read More »
  • News

    ക്രിസ്മസ്: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

    ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. ഈ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ…

    Read More »
  • News

    ഡിറ്റ് വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

    ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്. ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

    Read More »
  • News

    ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

    ഡിറ്റ് വാ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിറ്റ്ത വാ മിഴ്‌നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി ദുര്‍ബലമായേക്കും. തീരദേശ ജില്ലകളില്‍ 20 സെന്റി മീറ്ററിനു മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നാഗപട്ടിനത്തില്‍ രേഖപ്പെടുത്തി. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.…

    Read More »
Back to top button