• News

    ചക്കുളത്തുകാവ് പൊങ്കാല ; ആലപ്പുഴയിലെ 4 താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി

    ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിനകത്തും…

    Read More »
  • News

    രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചു മണി വരെയാണ് സൈബർ പോലീസിന് രാഹുലിന്റെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ ഈശ്വറിനെ പൗഡികോണത്തെ വീട്ടിലും ടെക്നോപാർക്കിലെ ഓഫീസിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു . വൈകിട്ട് 5 മണിയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ ഈശ്വറിനെ ഹാജരാക്കും.

    Read More »
  • News

    ലൈംഗിക പീഡനക്കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

    ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.…

    Read More »
  • News

    യുവതിയുടെ മൊഴിയെടുക്കും; രാഹുലിനെതിരെ വീണ്ടും ബലാത്സംഗക്കേസ് എടുക്കാന്‍ പൊലീസ്

    പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു : ഒറ്റയടിക്ക് വര്‍ധിച്ചത് 520 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞെങ്കിലും ഇന്ന് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. 95,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്. 11,970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെ ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവം: കാർ നൽകിയ നടിയെ SIT ചോദ്യം ചെയ്തു, രാഹുൽ അടുത്ത സുഹൃത്താണെന്ന് മൊഴി

    പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ നടിയെ ചോദ്യം ചെയ്തു. ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഫോൺ വഴി വിവരങ്ങൾ തേടിയത്. പാലക്കാട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിലാണ്. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് യുവനടിയുടെ കാറാണെന്ന് കണ്ടെത്തിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണ്, അതിനാലാണ് കാർ കൊടുത്തത് എന്ന വിവരമാണ് നടി SIT സംഘത്തിന് നൽകിയിരിക്കുന്നത്. നടി കേരളത്തിന് പുറത്തായതിനാൽ, ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം (SIT) നടിയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുള്ളത്. ഈ…

    Read More »
  • News

    തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സജ്ജീകരണം അവസാന ഘട്ടത്തിലേക്ക് ; വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ

    തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും. സ്ഥാനാർഥികളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ സജ്ജമാക്കുന്ന നടപടിയാണിത്. ത്രിതല പഞ്ചായത്ത് തലത്തിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഉപയോഗിക്കുക. നഗരസഭ/ കോർപ്പറേഷൻ തലത്തിൽ ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും സജ്ജമാക്കും. സ്ഥാനാർഥി ക്രമീകരണത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും 15…

    Read More »
  • News

    ചക്കുളത്തുകാവ് പൊങ്കാല ; നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

    പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാല് താലൂക്കുകളിലെയും റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള…

    Read More »
  • News

    സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട…

    Read More »
  • News

    സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു

    തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്. 46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട വളവ് നിരന്തരമായി അപകടങ്ങൾ നടക്കാറുള്ള മേഖലയാണ്.…

    Read More »
Back to top button