• News

    ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം

    ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ കുറിച്ച് അറിയില്ലെന്നും വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ആര്‍…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം തേടി എന്‍ വാസു ഹൈക്കോടതിയിലേക്ക്

    ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. അതിനിടെ, എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും.എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍…

    Read More »
  • News

    പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’ ; രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹാസിച്ച് മന്ത്രി ശിവൻകുട്ടി

    ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പുറത്താക്കിയതിനു പിന്നാലെ പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി. ഷാഫി പറമ്പിൽ എംപിയെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ പോസ്റ്റ്. ‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’ എന്നെഴുതിയ ചിത്രത്തോടൊപ്പം, ‘ഇനി പറഞ്ഞില്ല എന്ന് വേണ്ട’ എന്ന തലക്കെട്ടുമായാണ് മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബലാത്സം​ഗക്കേസിൽ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിനെ കോൺ​ഗ്രസ് പ്രാഥമികാം​ഗത്വത്തിൽ നിന്നും പുറത്താക്കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ ഒമ്പതു ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല. എസ്ഐടി തിരച്ചിൽ…

    Read More »
  • News

    കോട്ടയത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും സ്കൂള്‍ ബസും കൂട്ടിയിടിച്ചു

    ശബരിമല തീർഥാടകരുടെ വാഹനവും സ്കൂൾ ബസും കൂട്ടിയിടിച്ചു. കോട്ടയം പൊൻകുന്നത്താണ് തീർത്ഥാടക വാഹനവും ബസും കൂട്ടിയിടിച്ചത്. പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിൽ സ്കൂൾ ബസിന് പിന്നിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു. നിസാരമായി പരുക്കേറ്റ വിദ്യാർഥികളെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്ക്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് ബസ് സമീപത്തെ കടയിൽ ഇടിച്ചു നിന്നു.

    Read More »
  • News

    ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരുന്നു; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

    വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും…

    Read More »
  • News

    ശബരിമലയിൽ ഇതുവരെ ദർശനം നടത്തി മടങ്ങിയത് 16 ലക്ഷം തീർത്ഥാടകർ; ഇന്ന് അവലോകന യോഗം

    ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു. മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടതുറന്ന് 19 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയത്. അതേസമയം, ദേവസ്വം അവലോകനം യോഗം ഇന്ന് ചേരും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്ന ഇന്നലെ സ്പോട്ട് ബുക്കിംഗിലും ഇളവ് വരുത്തിയിരുന്നു. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഇന്നലെ ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ…

    Read More »
  • News

    ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്നറിയാം

    അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍, ഏതൊക്കെ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്റില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നറുക്കെടുപ്പ് നടക്കുക. ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കും. 48 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നതെങ്കിലും 64 രാജ്യങ്ങളുടെ പ്രതിനിധികള്‍ നറുക്കെടുപ്പിനുണ്ടാവും. 48 ടീമുകളെ…

    Read More »
  • News

    എച്ച്1ബി വിസ: അപേക്ഷകര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണം, ഉത്തരവിട്ട് ട്രംപ്

    അമേരിക്കയില്‍ എച്ച്1ബി, എച്ച്4 വിസയ്ക്ക് അപേക്ഷിക്കുന്നവരും ആശ്രിതരും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്ന് നിര്‍ദേശം. അപേക്ഷകരുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ അറിയുന്നതിനാണിത്. ഈ മാസം 15 മുതല്‍ അവലോകനം ആരംഭിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് ഉത്തരവില്‍ പറഞ്ഞു. നേരത്തെ വിദ്യാര്‍ഥികള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക-വിദ്യാഭ്യാസ വിനിമയത്തിന്റെ ഭാഗമായി യുഎസിലെത്തുന്നവര്‍ എന്നിവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ അവലോകനം മുന്‍പേ നിര്‍ബന്ധമാക്കിയിരുന്നു. യുഎസ് വിസ ഒരു സവിശേഷ ആനുകൂല്യമാണെന്നും അവകാശമല്ലെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു. അതിനാല്‍ യുഎസിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് നിസ…

    Read More »
  • News

    മോദി – പുടിൻ കൂടിക്കാ‍ഴ്ച ഇന്ന് ; വ്യാപാരബന്ധങ്ങൾ അടക്കം ചർച്ചയാകും

    ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം രാഷ്ട്രപതി ഭവനിലെ വിരുന്നിലും പുടിൻ പങ്കെടുക്കും. അതിന് ശേഷം ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര,…

    Read More »
  • News

    താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം : വാഹനങ്ങള്‍ വഴിതിരിച്ചുവിടും

    താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ ഇന്ന് വാഹന ഗതാഗതം നിയന്ത്രിക്കും. രാവിലെ എട്ടുമണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് അറിയിപ്പ്. എട്ടുമണി മുതല്‍ ഇടവിട്ട സമയങ്ങളില്‍ ചുരത്തിലെ ഗതാഗതം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. ഇതിനാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്രചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു. താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകള്‍…

    Read More »
Back to top button