-
News
സ്വര്‍ണവിലയില്‍ വര്‍ധന, പവന് 880 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 880 രൂപയാണ് കൂടിയത്. 89,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 11,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന വില വീണ്ടും 90,000 ത്തിനരികെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ…
Read More » -
News
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവൽ ഫ്രെഡറിക്. കണ്ണൂർ ബർണ്ണശ്ശേരി സ്വദേശിയാണ്. സംസ്കാരം നാളെ ബംഗളൂരുവിൽ നടക്കും. ഏറെ നാളായി ക്യാൻസർ ബാധിതനായി ചികിത്സായിൽ കഴിയവെയായിരുന്നു അന്ത്യം.
Read More » -
News
ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം തുറന്നു പ്രവർത്തിക്കാന്‍ അനുമതി ;അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന് സമരസമിതി
കോഴിക്കോട് താമരശ്ശേരി അറവുമാലിന്യ സംസ്കരണ ശാല ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയതില്‍ സമരസമിതിക്ക് പ്രതിഷേധം. ഫ്രഷ് കട്ട് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന് സമരസമിതി ചെയർമാന് ബാബു കുടുക്കില്‍ പറഞ്ഞു. ഇന്ന് മുതല്‍ സമരം പുനരാരംഭിക്കാനാണ് ആലോചന. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഫ്രഷ് കട്ട് ഇന്ന് തുറക്കില്ല. ഫാക്ടറയിലെ അറ്റകുറ്റപ്പണിപൂർത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനകം ഫാക്ടറി തുറക്കാനാണ് ഫ്രഷ് കട്ട് ഉടകള്‍ ആലോചിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് പ്ലാന്‍റിന് കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നൽകിയത്. പ്ലാന്റിലെ പ്രതിദിന മാലിന്യ…
Read More » -
News
ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന് വൈകീട്ട്
തിരുവനന്തപുരം തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെൽഹിക്ക് വീടൊരുങ്ങി. കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്‍റെ ഗൃഹപ്രവേശം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് പത്ത് ലക്ഷം ചെലവിട്ട് വീട് നിർമിച്ചത്. ജില്ലാ പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്.മന്ത്രി എംബി രാജേഷ് ഉൾപ്പെടെയുളളവർ ഗൃഹപ്രവേശ ചടങ്ങിനെത്തും. ഒരു വഴിപോലുമില്ലാതെ തകർച്ചയിലായ ഒറ്റമുറി വീടായിരുന്നു ജോയിയുടേത്. ഒരാൾക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാൻ പ്രയാസമായിരുന്നു. സഹോദരന്‍റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാർക്ക്…
Read More » -
News
‘ഛത് പൂജ’ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി
ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ ഛത് പൂജ പരാമർശം ആയുധമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി ഛത് പൂജക്ക് ജലമല്ല ഉപയോഗിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കെ തിരക്കിട്ട ഓട്ടത്തിലാണ് നേതാക്കൾ. അവസാന ഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഉയരുകയാണ്. സ്ത്രീ വോട്ടർമാർക്കായുള്ള പ്രഖ്യാപനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് നേതാക്കൾ.…
Read More » -
News
സംസ്ഥാനം അതി ദാരിദ്ര്യമുക്തം; നാളെ പുതിയ കേരളം പിറക്കും, മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും
അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം. കേരള പിറവി ദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സിനിമ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുകയാണ് കേരളം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു അതിദാരിദ്ര്യമുക്തി. ഇതിനായുള്ള സമഗ്ര പരിശോധനയിലൂടെ 64,006 കുടുംബങ്ങളിലായി 1,03,099 അതിദരിദ്ര വ്യക്തികളെ കണ്ടെത്തി. ആഹാരം പോലും കണ്ടെത്താന്‍ കഴിയാത്ത 20,648 അതിദരിദ്ര കുടുംബങ്ങളുണ്ടായിരുന്നു. 2022 ഏപ്രില്‍…
Read More » -
News
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ; കരട് വിജ്ഞാപനമായി
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കുന്നതിനുള്ള കരട് വിജ്ഞാപനമായി. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും. സംസ്ഥാന സര്‍ക്കാരിന്‍റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്ട്രേഷന്‍ നമ്പറുകള്‍ നല്‍കും. KL 90B, KL 90F രജിസ്ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍…
Read More » -
News
266-ാം ദിവസത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് ആശാ സമരം. ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കിയാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ്…
Read More » -
News
എസ്ഐആറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്നാരംഭിക്കും
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്‌ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. യോഗ്യരായ…
Read More » -
News
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്‌ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ അന്വേഷണ സംഘത്തിന് ചില സംശയങ്ങളുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് മുരാരി ബാബുവുമായി കാര്യമായ തെളിവെടുപ്പിലേക്ക് അന്വേഷണ സംഘം കടക്കാതിരുന്നത്. അതേസമയം, 2019, 2025 ദേവസ്വം ബോര്‍ഡിലേക്ക്എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡില്‍ ചിലര്‍ സഹായങ്ങള്‍ നല്‍കിയതായി അന്വേഷണ സംഘത്തിന് സൂചനകളുണ്ട്.…
Read More »