-
News
കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, ‘കേരളം മെട്രോ’ എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ’ റെയില്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന കെഎംആര്‍എല്‍ എംഡിയുടെ ശുപാര്‍ശ തളളണമെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പേരുമാറ്റുകയെന്നത് വിചിത്രമായ കാര്യമാണെന്നും അഭിപ്രായ ഐക്യമില്ലാതെ തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്നും ഹൈബി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മറ്റു പദ്ധതികള്‍ക്ക് കൊച്ചി മെട്രോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താം. മറ്റു മെട്രോ പദ്ധതികള്‍ക്ക് എന്തു പേരിടണം എന്ന് പദ്ധതി പൂര്‍ത്തിയാകുന്ന വേളയില്‍ ആലോചിക്കേണ്ട കാര്യമാണ്. കൊച്ചി മെട്രോയുടെ പേരുമാറ്റുന്ന കാര്യത്തില്‍ എടുത്തുചാടി തീരുമാനം…
Read More » -
News
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അനീഷിനെ വിളിച്ചുവരുത്തിയത്. ഈ സമയത്താണ് മരട് പൊലീസ് നെടുമ്പാശ്ശേരി സ്റ്റേഷനിലെത്തി അനീഷിനെ അറസ്റ്റ്…
Read More » -
News
വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കൽ; ജോൺ ബ്രിട്ടാസ് എം പി
വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. വീണയ്‌ക്കെതിരായ ഇ ഡി അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിൽ ഇ ഡി അന്വേഷണം നടന്നോയെന്നും അദ്ദേഹം ചോദിച്ചു. സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൊടുത്തു. അതില്‍ അന്വേഷണം നടന്നോ. മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. പി എം…
Read More » -
News
മെസിയുടെ പേരിലെ തട്ടിപ്പ്; GST കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി SAT
മെസിയുടെ പേരിലെ തട്ടിപ്പ്, പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകി. ജി.എസ്.ടി കമ്മീഷണർക്കാണ് എസ്ഐടി പ്രാഥമിക റിപ്പോർട്ട് നൽകിയത്. ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പിൽ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിലടക്കം അന്വേഷണം പൂർത്തിയാക്കിയാണ് പ്രാഥമിക റിപ്പോർട്ട് ജി എസ് ടി കമ്മീഷണർക്ക് സമർപ്പിച്ചത്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ്…
Read More » -
News
മുല്ലപ്പെരിയാറിൽ നിലപാട് കടുപ്പിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി.ഡി. സതീശൻ, നിലപാടിൽ ഉറച്ച് തമിഴ്നാട്
ദക്ഷിണ മേഖല കൗൺസിലിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നുമാണ് സതീശൻ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറിൽ നിലപാടിലുറച്ച് നൽക്കുകയാണ് തമിഴ്നാട്. അണക്കെട്ടിൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്സഭ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും നിലവിലെ സീറ്റെണ്ണത്തിൽ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരിയിൽ…
Read More » -
News
തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച; വി.ഡി. സതീശൻ ചർച്ച ചെയ്തത് വിവിധ വികസന വിഷയങ്ങൾ
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ്…
Read More » -
News
ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികൾക്കെതിരായ ജാഗ്രത കൈവെടിയരുത്: ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍
ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിർമാർജ്ജനത്തിനുള്ള ഡ്രൈഡേ ഊർജിതമായി ആചരിക്കപ്പെട്ടതിനാൽ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ട്. അടുത്ത ഘട്ടമായി ആരോഗ്യപ്രവർത്തകരെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വീടുകളിലെത്തിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്നും…
Read More » -
News
നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയിൽ ബുധനാഴ്ച പ്രാദേശിക അവധി
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഓഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ്, കർണാടക മുഖ്യമന്ത്രി ഡി കെ ശ്രീകുമാർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ലിജു തുടങ്ങി പ്രമുഖർ വള്ളംകളി…
Read More » -
News
ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…
Read More » -
News
വീണ ടിക്കെതിരായ അന്വേഷണം; വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി
സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന് കണ്ടെത്താനാണ് ഇഡിയുടെ നീക്കം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം നടക്കും. സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് എട്ടിടങ്ങളില്‍…
Read More »