• News

    തദ്ദേശ തിരഞ്ഞെടുപ്പ് ; യുവ മുഖങ്ങളെ രംഗത്തിറക്കി ഭരണം പിടിക്കാൻ കോൺഗ്രസ്‌

    തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവർ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശബരിനാഥൻ കവടിയാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കും. സ്വന്തം വീടുള്ള ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. വീണ…

    Read More »
  • News

    ബിഹാർ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പറ്റ്നയിൽ എത്തും , എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യും

    ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്നയിൽ എത്തും. എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പറ്റ്നയിലെ ​ഗുരുദ്വാരയും സന്ദർശിക്കും. അതേസമയം, ബീഹാറിലെ മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തു. ജൻസുരാജ് പ്രവർത്തകൻ്റെ കൊലപാതകത്തെ തുടർന്നാണ് അറസ്റ്റ്. ആനന്ദ് സിംഗിൻ്റെ രണ്ടു സഹായികളും പിടിയിലായി. വീട്ടിൽ നിന്നാണ് പറ്റ്ന പൊലീസ് ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തത്. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പിലാണ് ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടത്. ദുലാർചന്ദ്…

    Read More »
  • News

    ബിഹാറിലെ ജൻ സുരാജ് പ്രവർത്തകന്റെ കൊലപാതകം; ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിൽ

    ബിഹാറില്‍ നിയമസഭാ പ്രചാരണങ്ങള്‍ക്കിടെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. മൊകാമയിലെ ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിങ്ങാണ് അറസ്റ്റിലായത്. ആനന്ദിന് പുറമേ ജെഡിയു നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ജെഡിയു സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റോടെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് മഹാസഖ്യം. ജെഡിയു ഗുണ്ടാ സംഘമാണെന്ന് മഹാസഖ്യം ആരോപിച്ചു. നിതീഷ് കുമാര്‍ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും മഹാസഖ്യം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മുന്‍ എംഎല്‍എ കൂടിയായ ആനന്ദ് സിങ്ങിന്റെ അറസ്റ്റ്. പുലര്‍ച്ചെ ആനന്ദ് സിങ്ങിന്റെ ബര്‍ഹിലെ വീട്ടിലെത്തിയ പൊലീസ് കസ്റ്റഡിയില്‍…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ വാങ്ങാൻ എസ്ഐടി

    ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്താൻ ബാക്കിയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയിൽ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകും. അതേസമയം, സ്വർണ…

    Read More »
  • News

    അമീബിക് മസ്തിഷ്കജ്വരം കൊച്ചിയിലും ; രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

    കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. കഴിഞ്ഞമാസം 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു…

    Read More »
  • News

    ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്

    ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്ക്ക് എതിരെ കേസ്. നരഹത്യ കുറ്റം ചുമത്തിയാണ് 94 കാരനായ ഹരി മുകുന്ദ പാണ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മതിയായ അനുമതികള്‍ ഇല്ലാതെയാണ് ക്ഷേത്രം നിര്‍മിച്ചത് എന്നും ഉത്സവം സംഘടിപ്പിച്ചതിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി. ക്ഷേത്ര പരിസരത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും ഏഴിരട്ടി ജനങ്ങളാണ് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ എത്തിയതെന്നും ജില്ലാ പോലീസ് മേധാവി കെ വി മഹേശ്വര റെഡ്ഡി പറഞ്ഞു. ക്ഷേത്ര…

    Read More »
  • News

    നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം ; എൽവിഎം3 എം5 വിക്ഷേപണം ഇന്ന്

    സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന്. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ. 4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന് പകരമായാണ് സി എം എസ് -03 വിക്ഷേപിക്കുന്നത്. രാജ്യ സുരക്ഷയുമായി…

    Read More »
  • News

    പിഎം ശ്രീ വിവാദത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് ചേരും

    പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. മന്ത്രിസഭ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. ഏകപക്ഷീയമായി കര‍ാര്‍ ഒപ്പിട്ടത് ചോദ്യം ചെയ്യാൻ ആർജെഡി. സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കും. കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചര്‍ച്ചയാകും. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായത്. സിപിഎം- സിപിഐ തര്‍ക്കം അവസാനിച്ചെങ്കിലും മുന്നണി…

    Read More »
  • News

    സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്: 90,000ന് മുകളില്‍ തന്നെ

    ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം…

    Read More »
  • News

    കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി : ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം

    കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഐക്യ കേരളം 69 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.…

    Read More »
Back to top button