• News

    കല്‍പാത്തി ദേവരഥസംഗമം ഇന്ന് ; കല്‍പാത്തിയിലേക്ക് ഭക്തരുടെ ഒഴുക്ക്

    കല്‍പാത്തിയില്‍ ഇന്ന് ദേവരഥസംഗമം. വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങള്‍ സംഗമിക്കുക. രണ്ടാംതേരുനാളായ ശനിയാഴ്ച പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതിയുടെ സ്ഥാനാരോഹണം നടന്നു. മന്തക്കരയിലെ രഥവും ഒന്നാം തേരുനാളില്‍ വീഥിയിലെത്തിയിരുന്ന വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥകളും ഉള്‍പ്പെടെ നാല് രഥങ്ങള്‍ ഞായറാഴ്ച പ്രയാണം നടത്തി. മൂന്നാം തേരുനാളായ ഞായറാഴ്ച രാവിലെ പഴയകല്‍പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്നമഹാഗണപതിയുടെയും രഥാരോഹണം നടക്കും. തഞ്ചാവൂരിലെ കാവേരി നദീതീരത്തുള്ള മായപുരം ഗ്രാമത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിപ്പാര്‍ത്തവരാണ് കല്‍പ്പാത്തിക്കാരെന്നാണ് ചരിത്രം. രഥോല്‍സവത്തിന്റെ…

    Read More »
  • News

    ആർ എസ് എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

    തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ജീവനൊടുക്കിയ ആർ എസ് എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തൃക്കണ്ണാപുരത്തെ വീട്ടിൽ വൈകിട്ടോടെയാണ് സംസ്കാരം. അതേസമയം, ബിജെപി – ആർഎസ്എസ് നേതാക്കളെയോ പ്രവർത്തകരെയോ മൃതദേഹം കാണിക്കരുതെന്നാണ് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ അഭ്യർത്ഥിച്ചത്. ബിജെപി നേതൃത്വത്തിനെതിരെയും പ്രാദേശിക നേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ആനന്ദിന്റെ ആത്മഹത്യ കുറിപ്പിലുള്ളത്.

    Read More »
  • News

    സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു ; ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലെ മനോവിഷമത്തിൽ ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി അപകട നില തരണം ചെയ്തു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല അടക്കം ഏഴ് വാർഡിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ആയിട്ടില്ല. ഇതിനിടെയാണ് സീറ്റ് നൽകിയെന്നാരോപിച്ച് വനിത നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

    Read More »
  • News

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും…

    Read More »
  • News

    ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ, ചെങ്കോട്ട ഇന്ന് തുറക്കും

    ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന…

    Read More »
  • News

    നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും

    ബിഹാറിൽ പുതിയ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധർമെന്ദ്ര പ്രധാൻ, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും. ‌‌ അതേസമയം, കഷ്ടിച്ചാണ് ആർ ജെ ഡിക്ക് പ്രതിപക്ഷ നേതൃ സ്ഥാനം…

    Read More »
  • News

    ശബരിമല മകരവിളക്ക് തീർഥാടനം; നട ഇന്ന് വൈകിട്ട് തുറക്കും

    സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം…

    Read More »
  • News

    ഡല്‍ഹി സ്‌ഫോടനം: അറസ്റ്റിലായ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി മെഡിക്കല്‍ കമ്മീഷന്‍

    ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നീ ഡോക്ടര്‍മാരുടെ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ (ഐഎംആര്‍), ദേശീയ മെഡിക്കല്‍ രജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കിയത്. ഇവര്‍ക്ക് ഇന്ത്യയില്‍ ഇനി ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. ജമ്മു കശ്മീര്‍ പൊലീസും ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് മെഡിക്കല്‍ കൗണ്‍സിലുകളും ശേഖരിച്ച…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു : ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ

    സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണവില പടിപടിയായി ഉയര്‍ന്ന് വ്യാഴാഴ്ച 94,320 രൂപയായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. വില ഇനിയും ഉയര്‍ന്ന്…

    Read More »
  • News

    ഡൽഹി സ്ഫോടനം: പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

    ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചനയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.നിലവിൽ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങൾ നീക്കം സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സ്ഫോടനം നടന്ന മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി…

    Read More »
Back to top button