-
News
LDF സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ 240 കോടിരൂപ ചെലവഴിച്ചു; ധനവകുപ്പ് പരിശോധനയിൽ നിർണായക വിവരം
എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 240 കോടിയാണ് കിഫ്ബിവഴി ചെലവഴിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇവയെല്ലാം നിയമപ്രകാരം കിഫ്ബിക്ക് ചെലവഴിക്കാൻ കഴിയുന്നതാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണു നൽകിയത്. സർക്കാർ അനുകൂല മാധ്യമവാർത്തകൾ ഓൺലൈൻ വായനക്കാരിൽ മുൻഗണനയായി എത്തിക്കുന്നതിന്…
Read More » -
News
അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്
അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഇഷ്ടപ്പെട്ട ആളുകളെ മിശ്ര ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്. നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മ്മാണ സമിതി എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായും തന്റെ സഹായത്തിനായി നിയമനങ്ങള്‍ നടത്തിയതായും തുറന്ന കത്ത് എഴുതിയാണ് മുന്‍ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തിയത്.…
Read More » -
News
സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ.…
Read More » -
News
ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
കെപിസിസി പ്രസിഡന്റ് ആരെന്നതില്‍ തീരുമാനം വൈകും. ഡല്‍ഹിയിലും കേരളത്തിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അധ്യക്ഷനാരെന്ന ഒറ്റപ്പേരിലേക്ക് നേതൃത്വത്തിന് എത്താന്‍ സാധിക്കുന്നില്ല. (Decision on KPCC President to be delayed) ഓണത്തിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു പ്രസിഡന്റ് വരുമെന്നായിരുന്നു നേതൃത്വം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സെപ്തംബര്‍ ആദ്യ വാരത്തില്‍ മാത്രമേ പ്രഖ്യാപനമുണ്ടാകൂ എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കോ…
Read More » -
News
രാഹുല്‍ ഗാന്ധിയുടെ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം; പെല്ലറ്റ് ആക്രമണത്തില്‍ ഇന്ന് മൊഴിയെടുക്കും
സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ദില്ലി പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍…
Read More » -
News
അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം
ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയത്…
Read More » -
News
പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍
പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്‌സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍…
Read More » -
News
മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു
മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ…
Read More » -
News
ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. പുന്നമടയില്‍ ട്രാക്കൊരുങ്ങി. 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന 72ാം നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടയില്‍ നടക്കും. മുഖ്യമന്ത്രി വി ഡി സതീശന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യാതിഥികള്‍. ഇന്ന് രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്സുകളാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ…
Read More » -
News
മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും
മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി…
Read More »