-
Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 640 രൂപയാണ് കൂടിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ജോസഫ്
യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ…
Read More » -
Kerala
സര്‍വകലാശാല വി സി നിയമനം: ഹർജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ ഗവർണറും സർക്കാരും സമവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമവായത്തിൽ എത്തിയില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തും എന്നായിരുന്നു മുന്നറിയിപ്പ്. സിസ തോമസിനെയും പ്രിയ ചന്ദ്രനെയും വി സിയാക്കാനാണ് ഗവർണരുടെ തീരുമാനം. ജസ്റ്റിസുമാരായ ജെ ബി പര്‍ദേവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച…
Read More » -
News
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്
പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ കോൺഗ്രസ് സംഘം ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറി. പിന്നാലെ…
Read More » -
News
രണ്ടു ദിവസത്തെ സന്ദര്‍ശനം ; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഇംഫാലില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസ്; മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ നിർണായക നീക്കവുമായി സർക്കാർ
യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം.സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പരാതിക്കാരിയുടെ…
Read More » -
News
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്. അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂർ AMMHS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയുമാണ്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ ഇന്ന് (ഡിസംബർ 11) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ…
Read More » -
News
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം : വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റുവാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍…
Read More » -
News
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരെ ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യില്ല
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വരാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. കേസില്‍ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഈ മാസം 15 നാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ…
Read More »