-
News
ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്
ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭീകരര്‍ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താൻ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്ക്കര്‍ തലവൻ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരൻ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്‍റെ ദില്ലി യാത്രകള്‍ സ്പെഷ്യൽ സെൽ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീൻ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു : ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1,18,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വര്‍ധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ്…
Read More » -
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ്, പി സി ജോര്‍ജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാനെത്തുന്നതോടെ അവിടെയും ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. അതിന് തൊട്ടടുത്ത്…
Read More » -
News
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; ഒരിടവേളയ്ക്ക് ശേഷം വീണ്ടും കലുഷിതമായി നിയമസഭ
ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ…
Read More » -
News
ശബരിമല സ്വര്‍ണക്കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം
ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം. ഇന്നലെയാണ് വിജിലന്‍സ് സംഘം കേന്ദ്രമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത്. സംഭാവനയായി നല്‍കിയ സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംഘം സുരേഷ് ഗോപിയില്‍ നിന്ന് വ്യക്തത തേടിയത്. 27 പേര്‍ കൊടിമര പുനര്‍നിര്‍മാണാണത്തിനായി സ്വര്‍ണം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമയപരിധി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്…
Read More » -
News
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; 3 ബസുകൾ കത്തിനശിച്ചു
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് സ്‌കൂള്‍ ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി ട്വന്റിഫോറിനോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. ടെമ്പോ ട്രാവലര്‍ മറ്റ് ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണെന്നും ഇതാണ് അട്ടിമറി സംശയിക്കാന്‍ കാരണമെന്നുമാണ് സ്‌കൂള്‍ സെക്യൂരിറ്റി പറയുന്നത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തി. ആകെ അഞ്ച് വാഹനങ്ങളാണ് പാര്‍ക്ക്…
Read More » -
News
ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ ബിജെപി; ക്രൈസ്തവ സമുദായ നേതാക്കളുമായി ഇന്ന് കേന്ദ്രമന്ത്രി റിജിജുവിന്റെ കൂടിക്കാഴ്ച
നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ഏഴിന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന റിജിജു, എട്ടരയോടെ എയര്‍പോര്‍ട്ടിലെ താജ് ഹോട്ടലില്‍ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വിവിദ ക്രൈസ്തവ സഭാ നേതാക്കളെ ബിജെപി നേതൃത്വം ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ( നാളെ ) ഉച്ചയ്ക്ക് രണ്ടുമണിക്ക് സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട് കേന്ദ്രമന്ത്രി കിരണ്‍…
Read More » -
News
വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എം വി ഗോവിന്ദന്‍
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒറ്റപ്പെട്ട സംഭവം മാത്രമാണിത്. ഇന്നും നാളെയും ഇന്നലെയും നടന്നാല്ലേ തുടര്‍ച്ചയായുള്ള സംഭവമായി കാണാന്‍ സാധിക്കൂ. ഇത് അഞ്ചുവര്‍ഷം മുന്‍പ് ഉണ്ടായതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നല്ലോ? അവിടെയൊന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍. ‘വീഴ്ചയൊക്കെ സ്വാഭാവികമായി ഉണ്ടാവും. അതിനാണ് നടപടിയെടുക്കുന്നത്. ഇത് ഒരു…
Read More » -
News
തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി, പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ പത്തോളംപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനും ശ്രമം നടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. പുളിക്കീഴില്‍നിന്നും പല്ലനയില്‍നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. മദ്യലഹരിയിലായിരുന്നു ഇരുസംഘവും. സംഘര്‍ഷത്തിനിടെ വിഷ്ണു സജിന്‍ എന്നയാളാണ് എയര്‍ഗണ്‍ ഉയര്‍ത്തി ഭീകരാവസ്ഥ സൃഷ്ടിച്ചത്. മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Read More » -
News
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു : മൂന്നിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത്. കോന്നി(8), ചെങ്ങന്നൂര്‍(8), ചങ്ങനാശേരി (8) എന്നിവിടങ്ങളില്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 മുതല്‍ പത്തുവരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മൂന്നാര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിനും ഏഴിനും ഇടയിലാണ് ഈ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ്…
Read More »