• News

    സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് 9-ാം ദിവസം

    സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസമാകും. മുഖ്യമന്ത്രിയും ആരോഗ്യ, ധന മന്ത്രിമാരുമായി കെജിഎംസിടിഎ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമയവായത്തിലെത്തിയിരുന്നില്ല. ചർച്ചയിൽ വ്യക്തമായ ഉറപ്പ് കിട്ടാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും. സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത…

    Read More »
  • News

    ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

    ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. ബാക്കിയുള്ള 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ…

    Read More »
  • News

    വൈറ്റില ഫ്ലൈഓവറിന് സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

    കൊച്ചി നഗരത്തെ നടുക്കി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈറ്റില ഫ്ലൈഓവറിന് താഴെയായാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയാണോ അതോ ട്രെയിൻ തട്ടി ഉണ്ടായതാണോ എന്നതിനേക്കാൾ ഉപരിയായി, മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്, തുടർന്ന് അദ്ദേഹം റെയിൽവേയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

    Read More »
  • News

    ശബരിമല സ്വർണ്ണക്കൊള്ള വിവാദം : നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

    ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിർമാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ ആണെന്ന് സഭയിൽ നടക്കുന്നത്. യുഡിഎഫിന്റെ ജാഥ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖർ ആരും സഭയിൽ ഉണ്ടാവില്ല. ഇന്നലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയിരുന്നു.…

    Read More »
  • News

    റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു

    ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. 41കാരനായ സഞ്ജയ് കുമാറാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ സഞ്ജയിനെ കൂടാതെ ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്, രണ്ട് സഹായികള്‍, ഒരു പൈലറ്റ് ഇന്‍ കമാന്‍ഡ് (പിഐസി), ഒരു സഹ പൈലറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി വിമാനമാണ് ഛത്ര മേഖലയിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തന…

    Read More »
  • News

    ന്യൂനമര്‍ദ്ദം: വെള്ളിയാഴ്ച വരെ ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പകല്‍സമയത്ത് കടുത്ത ചൂട്

    തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് പകല്‍സമയത്ത് പൊതുവെ ചൂട്…

    Read More »
  • News

    ജാമ്യ വ്യവസ്ഥ ലംഘനം ; രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ നോട്ടീസ്

    രാഹുൽ മാങ്കൂട്ടത്തിലിന് കോടതിയുടെ നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയിൽ നേരിട്ട് ഹാജരാകണം എന്നും നോട്ടീസിൽ പറയുന്നു. രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

    Read More »
  • News

    പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് സംസ്ഥാന സർക്കാർ

    സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ആണ് ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ ശോഭ കമ്മീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി ധനകാര്യ…

    Read More »
  • Kerala

    ഈ ട്രോമ താങ്ങാനാവുന്നില്ല’; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഷഹനാസ്

    സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എഴുത്തുകാരിയും സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയുമായ എംഎ ഷഹനാസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ നിബു വര്‍ഗീസ് എന്നയാള്‍ സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തനിക്കെതിരെ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചു വരികയാണ്. ഇതുമൂലം ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ട്രോമ തനിക്ക് താങ്ങാന്‍ ആകാവുന്നതില്‍ അപ്പുറമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയാണ് നിബു വര്‍ഗീസ്…

    Read More »
  • News

    കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണു; മൂന്ന് തൊഴിലാളികള്‍ മരിച്ചു

    കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍ കുടുങ്ങിക്കിടന്ന അഞ്ചുപേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാലപഴക്കം വന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇത് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ നീണ്ടകാലമായി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗോഡൗണ്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.…

    Read More »
Back to top button