• News

    പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മ

    മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം. പാല്‍വില ലിറ്ററിന് 4-6 രൂപ വരെ വര്‍ധിപ്പിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. മില്‍മ ആവശ്യപ്പെട്ടാല്‍ പാല്‍വില കൂട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ വില വര്‍ധിപ്പിക്കും. വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്കു കൈമാറാനാണ് മില്‍മയുടെ ആലോചന. ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചാല്‍ 2.40…

    Read More »
  • News

    ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി

    ശബരിമലയിലെ കൊടിമര മാറ്റത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹൻ ലാലിൻ്റെ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാലിൻ്റെ മൊഴിയെടുത്തത്. ദിലീപിൻ്റെ മൊഴി കൊച്ചിയിൽ വച്ചും രേഖപ്പെടുത്തി.

    Read More »
  • News

    ‘ദി കേരളാ സ്റ്റോറി 2; രാത്രിയിൽ അടിയന്തര വാദം കേട്ട് കോടതി, അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും

    വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി 2 രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിൽ ബെഞ്ചിനെതിരായ അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും. ഇന്നലെ ഉച്ചയ്ക്ക് ചിത്രം സ്റ്റേ ചെയ്ത സിംഗിൽ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടിയന്തര സ്വഭാവത്തിൽ കണക്കിലെടുത്ത് കോടതി രാത്രി 7.30യ്ക്ക് വാദം കേൾക്കാനും തയ്യാറായി. പൊതുതാത്പര്യ ഹർജിയായി വന്ന കേസ് എങ്ങനെ സിംഗിൾ ബെഞ്ചിന് കേസ് കേൾക്കാൻ കഴിയുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിക്കാർക്ക് ഹർജി ഫയൽ ചെയ്യാൻ നിയമപരമായ സാധുത എന്തെന്ന് കോടതി…

    Read More »
  • News

    ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

    കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്. ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ നിന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ മരണം സംഭവിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.…

    Read More »
  • Uncategorized

    മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്

    കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. 4 മണിയോടെ റോഡ് മാർഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന്…

    Read More »
  • News

    ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി

    രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു. അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ…

    Read More »
  • News

    ‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

    വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.കാരണം വെളിപ്പെടുത്തി കനി കുസൃതി ട്രെയ്‌ലറിലടക്കം കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കാണിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാൻ അവസരമൊരുക്കുന്നതിൽ നിന്ന് നിർമാതാക്കൾ ഒഴിഞ്ഞു മാറിയെന്നും കോടതി വിമർശിച്ചു. ഇനി…

    Read More »
  • News

    കെഎസ്ആര്‍ടിസിയ്ക്ക് 73.50 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

    കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയുമാണ് ലഭിച്ചു. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭ്യമാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ…

    Read More »
  • News

    ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ എസ്ഐടിക്ക് ഭൂമി തട്ടിപ്പ് പരാതി നൽകി കഴക്കൂട്ടം സ്വദേശി

    ശബരിമല സ്വര്‍ണ മോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. ശബരിമല സ്വര്‍ണ മോഷണ കേസ് എസ് ഐ ടി തലവനാണ് ഇരയായ സ്ത്രീ പരാതി നൽകിയത്. പരാതിയെ തുടർന്ന് എസ് ഐ ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. 2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം…

    Read More »
  • News

    ‘മന്ത്രിക്കുനേരെ നടന്നത് ഗുണ്ടായിസം’; ആസൂത്രിത ഗൂഢാലോചനയെന്ന് എംവി ഗോവിന്ദൻ

    കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്. ഇത് കനഗോലു സിദ്ദാന്തമാണ്. അതിനെ ജനം തിരിച്ചറിയും.…

    Read More »
Back to top button