-
News
വയനാട്ടില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ വീടുകളുടെ കൈമാറ്റം ഇന്ന്
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്. 51 വീടുകളാണ് ദുരന്തബാധിതര്‍ക്ക് ഇന്ന് കൈമാറുക. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്ക ഗാന്ധി എംപിയാണ് മുഖ്യാതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്റെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന്…
Read More » -
News
ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടുവരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. ഇന്നലെ രാത്രിയോടുകൂടിയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയത്. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ചികിത്സകള്‍ മന്ത്രിക്ക് നല്‍കുന്നുണ്ട്. ഇന്നലെ രാവിലെ നാലുമണിയോടുകൂടിയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രി ഡിസ്ചാര്‍ജ് ആയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രിയുടെ ആരോഗ്യ…
Read More » -
News
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്; ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രിയുടെ കോൺഫ്രൻസ് ഹാളിലാണ് സഭാ നേതൃത്വങ്ങളുമായുളള ചർച്ച നടക്കുക. കഴിഞ്ഞ മന്ത്രിസഭായോഗം റിപ്പോർട്ടിനെ തത്വത്തിൽ അംഗീകരിച്ചിരുന്നു. ഔദ്യോഗികമായി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും തീരുമാനമെടുത്തിരുന്നു. മുഴുവൻ ശുപാർശകളും നടപ്പാക്കണമെന്നും എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആണ് ക്രൈസ്തവ സഭകളുടെ ആവശ്യം. 2020 നവംബര്‍ അഞ്ചിനാണ് ജെ ബി കോശി കമ്മീഷനെ നിയമിച്ച് ഉത്തരവാകുന്നത്. കമ്മീഷന്‍ ശിപാര്‍ശകള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2025…
Read More » -
News
ദി കേരള സ്റ്റോറി 2 പ്രദര്‍ശനം ഇന്ന് മുതൽ ; കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വീതി ഉണ്ടായതോടെ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദര്‍ശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ന്യൂണ്‍ ഷോ മുതല്‍ പ്രദര്‍ശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. (The Kerala Story 2…
Read More » -
News
സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; അപകടങ്ങൾ നടന്നത് പുലർച്ചെയോടെ
സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. കോഴിക്കോട് നല്ലളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രാമനാട്ടുകര സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായത്. രാമനാട്ടുകര, ഫറോഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ്…
Read More » -
News
പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി
പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തിൽ കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കി. ഈ ബിൽ പ്രകാരം, സംസ്ഥാനത്ത് ജനിച്ചവർക്കും ദീർഘകാല താമസമുള്ളവർക്കും നിയമപരമായി അംഗീകരിക്കാവുന്ന നേറ്റിവിറ്റി കാർഡ് നൽകും. കേരള സർക്കാർ നിലവിൽ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പോലുള്ള മാതൃകയിൽ, ബിൽ പ്രകാരം ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി കാർഡ് നൽകും. ഇത് സർക്കാർ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന അധികാരിക…
Read More » -
News
ദിലീപിനെ വെറുതെ വിട്ടതില്‍ അപ്പീല്‍; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലില്‍ സർക്കാരിന്റെ ആവശ്യം. ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ദിലീപിന്റെ…
Read More » -
News
മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍
കോഴിക്കോടുവഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍കൂടി. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസും മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മലബാറിലെ യാത്രാദുരിതത്തിന് ആശ്വാസമാകും. രണ്ടും പ്രതിവാര ട്രെയിനുകളാകുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. രാമേശ്വരം ട്രെയിന്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക. മംഗളൂരു-താംബരം എക്സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ കോച്ചും എട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുമാണുണ്ടാവുക. ഉത്തരകേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനകും ഇവ. രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്‍, തഞ്ചാവൂര്‍,…
Read More » -
News
മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ
ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. മനീഷ് സിസോദിയയെയും കേസിൽ നിന്നും ഒഴിവാക്കി. സിബിഐ കേസിലാണ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയത്. കേസിൽ മതിയായ തെളിവില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി പറഞ്ഞു. ഗൂഢാലോചനക്കും തെളിവില്ലെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി കുൽദീപ് സിങ്ങിനെതിരെ പ്രതിചേർത്ത സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.കേസിലെ 23 പ്രതികളും കുറ്റ വിമുക്തരായി. ബി ജെ പി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ കെജ്രിവാൾ സർക്കാരിനെതിരെ ചമച്ച ഏറ്റവും…
Read More » -
Business
തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. 1,18,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 14,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920…
Read More »